പാലസ്തീന് ഐക്യദാർഢ്യം: ഇസ്രായേലിനെതിരെ ഡബ്ലിനിൽ പതിനായിരങ്ങൾ പ്രതിഷേധിച്ചു

ഡബ്ലിൻ : ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ പ്രതിഷേധത്തിൽ പങ്കെടുത്ത് പതിനായിരക്കണക്കിന് ആളുകൾ ഡബ്ലിൻ സിറ്റി സെൻ്ററിൽ മാർച്ച് നടത്തി. ഉച്ചയ്ക്ക് 1:30 ഓടെ പാർനെൽ സ്‌ക്വയറിൽ നിന്ന് പുറപ്പെട്ട പ്രതിഷേധം ഒ’കോണൽ സ്‌ട്രീറ്റിൻ്റെ ഒരു വശവും നദിക്ക് കുറുകെ ഡി’ഓലിയർ സ്ട്രീറ്റിലേക്കും വ്യാപിച്ചു.വിദേശകാര്യ വകുപ്പിന് സമീപമുള്ള വേദിയിൽ പ്രസംഗങ്ങളും സംഗീത പരിപാടികളും ഉണ്ടായിരിക്കും.

1980 കളിൽ ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പ്രതിഷേധിച്ച ഡൺസ് സ്റ്റോഴ്‌സ് സ്‌ട്രൈക്കേഴ്‌സിൻ്റെ ഷോപ്പ് കാര്യസ്ഥനായിരുന്ന കാരെൻ ഫിയറോണും മാർച്ചിന് നേതൃത്വം നൽകിയവരിൽ ഉൾപ്പെടുന്നു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ളതുപോലെ ഇസ്രായേലിനെതിരെയും ഉപരോധം ഏർപ്പെടുത്തണമെന്നും അവർ പറഞ്ഞു.ഈ പ്രതിഷേധ മാർച്ചിൽ 50,000 പേർ പങ്കെടുക്കുന്നുണ്ട് . പലസ്തീനിനുവേണ്ടിയുള്ള മുൻ ദേശീയ പ്രതിഷേധത്തിൽ 100,000 പേർ പങ്കെടുത്തിരുന്നു എന്നും പ്രതിഷേധക്കാർ പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെൻ്റ് സ്റ്റീഫൻസ് ഗ്രീനിൽ നടന്ന പ്രതിഷേധത്തിൽ കുറഞ്ഞത് 50,000 പേരെങ്കിലും 60,000 വരെ ആളുകൾ ഉണ്ടെന്ന് സംഘാടകർ പറയുന്നു.80-ലധികം ഐറിഷ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പങ്കെടുക്കുന്നു.

പലസ്തീൻ ജനതയ്‌ക്കെതിരെ നക്കുന്ന ക്രൂരതകൾ കണ്ട് അതിൽ ഞങ്ങൾക്കുള്ള ദുഃഖത്തിലും രോഷത്തിലും വേദനയിലും പ്രതിഷേധിച്ചുകൊണ്ടാണ് ഞങ്ങൾ ഇവിടെ ഒരുമിക്കുന്നത് .കഴിഞ്ഞ അഞ്ച് മാസമായി രാജ്യത്തുടനീളം ഞങ്ങൾ ഈ പ്രതിധേധത്തിനായി ഒരുങ്ങിയിരുന്നു . വംശഹത്യ വേണ്ട, വംശീയ ഉന്മൂലനം വേണ്ട എന്ന് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. .ഇസ്രായേലി വർണ്ണവിവേചനം ഇനി വേണ്ട.അയർലൻഡ് പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്‌നിൻ്റെ വൈസ് ചെയർ സോ ലോലർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

Top