രാജ്യ തലസ്ഥാനത്ത് മോഷണനിരക്കുയരുന്നു

ഡബ്ലിന്‍: തലസ്ഥാനഗരിയില്‍ മോഷണനിരക്കുയരുന്നു. ഉള്‍പ്രദേശങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ എച്ചുവര്‍ഷത്തെ കാലയളവില്‍ ഡബ്ലിനിലുണ്ടായിരിക്കുന്ന മോഷണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്നാണ് തലസ്ഥാനത്തെ ആറു ഗാര്‍ഡ ഡിവിഷനുകളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2007 ല്‍ രാജ്യത്തെ മോഷണനിരക്ക് കുറഞ്ഞെങ്കിലും ഇപ്പോള്‍ അഞ്ചിരിട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ഉള്‍പ്രദേശങ്ങളെ അപേക്ഷിച്ച് ഡബ്ലിനില്‍ 82 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെസ്റ്റ് ഡബ്ലിനില്‍ കഴിഞ്ഞവര്‍ഷമുണ്ടായ മോഷണങ്ങളുടെ എണ്ണത്തില്‍ 2007 ലെ കണക്കുമായി താമതമ്യം ചെയ്യുമ്പോള്‍ വന്‍വര്‍ധനയാണുണ്ടായിരിക്കുന്നത്. 2007 ല്‍ 1360 മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014 ല്‍ അത് 69 ശതമാനമുയര്‍ന്ന് 2297 ല്‍ എത്തി. ഈസ്റ്റ് ഡബ്ലിനില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ലാവോയിസ്ഓഫാലിയില്‍ കഴിഞ്ഞവര്‍ഷം 1066 മോഷണങ്ങളാണ് നടന്നത്. 2007 ല്‍ ഇത് 655 എണ്ണമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഷണം വര്‍ധിക്കുന്ന പ്രവണത കൂടിവരുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ക്രൈം സ്റ്റോപ്പേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ ഡെറക് ബൈര്‍നി പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് ഗാര്‍ഡ ടീമിന് നേതൃത്വം നല്‍കുന്ന അദ്ദേഹം മോഷണം തടയാന്‍ ഗാര്‍ഡയുടെ ഭാഗത്ത് നിന്ന് ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

23,053 മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 2007 ലാണ് ഏറ്റവും കുറവ് മോഷണകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ 2014 ല്‍ 26,666 മോഷണകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ എല്ലാ ഡിവിഷനുകളിലും മോഷണകേസുകള്‍ കൂടിയിട്ടുണ്ട്. അതേസയമം രാജ്യത്തെ 28 ഗാര്‍ഡ ഡിവിഷനുകളില്‍ 10 എണ്ണത്തില്‍ മോഷണനിരക്ക് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മൂന്നിലൊരുഭാഗം കുറഞ്ഞ മയോയിലാണ് മോഷണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ലെയര്‍ ഡിവിഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണകേസുകളില്‍ 20 ശതമാനവും കാവന്‍മൊനഗന്‍ എന്നിവിടങ്ങളില്‍ 21 ശതമാനവും കുറവ് വന്നിട്ടുണ്ട്.

മോഷണകേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് പൊതുതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപ്രശ്‌നമായി ഉയര്‍ന്നുവരുമെന്ന് സൂചനയുണ്ട്.

Top