അയര്‍ലണ്ടിലും യു.കെയിലും ഏഷ്യന്‍ വംശജരുടെ വീടുകളില്‍ മോഷണം വ്യാപകമാകുന്നു.മലയാളികള്‍ ശ്രദ്ധിക്കുക

ഡബ്ളിന്‍ : ഒരിടവേളക്കു ശേഷം വീണ്ടും ഇന്ത്യന്‍ -ഏഷ്യന്‍ വംശരുടെ വീടുകളില്‍ മോഷണം പെരുകുന്നു.കഴിഞ്ഞദിവസങ്ങളില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഏഷ്യന്‍ വംശരുടെ വീടുകളില്‍ മോഷണ ശ്രമം നടന്നിരുന്നു.അയര്‍ലണ്ടില്‍ ഒരിടക്ക് ഇന്ത്യക്കരുടെ വീടുകളില്‍ നിരന്തരം മോഷണം നടന്നിരുന്നു.കൂടുതലും സ്വര്‍ണ്ണം ലക്ഷ്യം വെച്ചുകൊണ്ട് മലയാളികളുടെ വീടുകളില്‍ മോഷണം നടന്നിട്ടും ഒരു കേസിലും പ്രതികളെ പിടിക്കാന്‍ പോലീസിനായിട്ടില്ല .അയര്‍ലണ്ടിലേപോലെ തന്നെ യുകെയില്‍ ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ വീടുകളിലും മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ഹോറിഫീല്‍ഡില്‍ താമസിക്കുന്ന ഗുജറാത്തി കുടുബത്തിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. സൗത്ത്‌മെഡ് ഹോസ്പിറ്റലിന് സമീപത്ത് താമസിക്കുന്ന ഈ ദമ്പതികള്‍ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. അടുക്കളയിലെ ജനാല ചില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്.

രണ്ട് ദിവസം മുമ്പ് മൂന്ന് വെള്ളക്കാര്‍ വീടുനു മുന്‍പില്‍ വന്ന് വാതിലില്‍ തട്ടിയിരുന്നു. വീട്ടില്‍ ഭര്‍ത്താവ് ഇല്ലാതിരുന്ന സമയമായിരുന്നു. ആരാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ പിസ ഡെലിവറിയെന്ന് ഉത്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പിസ ഓര്‍ഡര്‍ ചെയ്തില്ലായിരുന്നു എന്നാണ് 4മലയാളീസിന് വിവരം ലഭിച്ചത്. വീട്ടില്‍ ആരെങ്കിലും ഉണ്ടോയെന്ന് ഉറപ്പുവരുത്താനാണ് ഇത്തരത്തില്‍ വാതിലില്‍ മുട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് രണ്ട് ദിവസത്തിനുശേഷം രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ അടുക്കളയിലെ ജനാലച്ചില്ല് തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. നേരം അധികം വൈകാതിരുന്നതിനാല്‍ അയല്‍വക്കത്ത് താമസിക്കുന്ന ബ്രിട്ടീഷ് കുടുംബം ഇത് കാണുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ കണ്ടെന്നു മനസിലാക്കിയ മൂവര്‍ സംഘം ഉടന്‍ സ്ഥലം വിട്ടു. കാറില്‍ സഞ്ചരിച്ചാണ് വീടുകള്‍ നോട്ടമിടുന്നത്. ഇടത്തരക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും വീടുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റ് ഉപകരണങ്ങളും ഏഷ്യന്‍ വംശജരുടെ ഭവനങ്ങളില്‍ ഉണ്ട് എന്ന സത്യം തന്നെയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും അയല്‍വാസിയുടേയും വീട്ടുടമയുടേയും സ്‌റ്റേറ്റ്‌മെന്റിന്റേയും അടിസ്ഥാനത്തില്‍ മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അടുത്ത കാലത്ത് പല മലയാളി കുടുംബങ്ങളില്‍ നടന്ന പല മോഷണങ്ങളുടേയും ചുരുള്‍ അഴിയും എന്ന് വേണം കരുതാന്‍.

സൗത്ത്മീഡ്,ബെന്‍ട്രി,ഹെന്‍ബറി,ഫിഷ്‌പോണ്ട്‌സ്,ലോക്കലേസ്,ഹൊറിഫീല്‍ഡ്,സതാംപ്ടണ്‍ തുടങ്ങിയ ഭാഗങ്ങളില്‍ നടന്ന മോഹം മലയാളികള്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ മോശം എന്നുകരുതി പുറത്ത് പറയാതെ ഇരിക്കുകയാണ്. മോഷണങ്ങള്‍ക്ക് ഇരയായ ഇവര്‍ വര്‍ഷങ്ങളായി ബ്രിസ്‌റ്റോളിലെ താമസക്കാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവരുമാണ്.

Top