സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലന്റിലെ കഷ്ടപ്പെട്ട് പണിയെടുക്കുന്ന നഴ്സുമാരുടെയും അല്ലാത്തവരുടെയും പണം നിയമവിരുദ്ധമായി കീശയിലാക്കിയിരിക്കുന്ന ട്രാവൽ ഏജന്റുമാർക്ക് എതിരെ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് .
താല കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തുന്നതിൽ പ്രധാനി കൈക്കലാക്കിയിരിക്കുന്നത് 50 കോടിയിലധികം എന്നാണു പുറത്ത് വരുന്ന വിവരം.ഇയാൾക്ക് നാഷണൽ ഏജൻാസിയുടെ നിരീക്ഷണത്തിൽ ഉള്ള ആളുമായി ബിസിനസ് പങ്കാളിത്തം ഉണ്ട് എന്നും സൂചനകളുണ്ട് .
ഇയാളെ അയർലണ്ടിൽ സംരക്ഷിക്കുന്ന നേഴ്സിങ് റിക്രൂട്ട്‌മെന്റ് നടത്തി വലുതായ രാഷ്ട്രീയ പാർട്ടി പ്രധിനിധി ആണെന്നും സൂചനയുണ്ട് .ഇയാൾക്ക് നേഴ്സിങ് റിക്രൂട്ട്‌മെന്റും ഉണ്ട് എന്നാണു വിവരം നാട്ടിലെ ഇടതു വലതു രാഷ്ട്രീയ പാർട്ടികളിലെ പോഷക സംഘടനകളിലെ ആളുകളും ഇയാളെ സംരക്ഷിക്കുന്നു എന്നാണ് സൂചന.
അതിടെ ഭീമമായി കിട്ടിയിരിക്കുന്ന പണം തിരിച്ചുകൊടുക്കാതിരിക്കാൻ ഇയാളും ഭാര്യയും ഡയറക്റ്റർമാരായിരിക്കുന്ന കമ്പനി നഷ്ടത്തിൽ ആണെന്നു പറഞ്ഞു ഡിസോൾവ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് .അങ്ങനെ കമ്പനി ഡിസോൾവ് ചെയ്താൽ നൂറുകണക്കിനാളുകളുടെ പണം നഷ്ടമാകും. അതിനുവേണ്ടിയാണിപ്പോൾ ഒരുവർഷം കഴിഞ്ഞു മാത്രമേ സർവീസ് ചാർജ് കഴിഞ്ഞുള്ള ടിക്കറ്റ് പണം തിരിച്ചു തരാൻ കഴിയു എന്നുപറയുന്നതും.
അതിനിടെ രണ്ടായിരവും മൂവായിരവും യൂറോ കൊടുത്ത് ടിക്കറ്റ് എടുത്ത് പണം കൊടുക്കാതെ പറ്റിച്ചിരിക്കുന്ന ആളുകളെ ട്രാവൽ ഏജന്റുമാർ വിളിച്ച് ഭീക്ഷണിമുഴക്കാനും തുടങ്ങി.കേസുകൊടുക്കുകയോ പരാതി പറയുകയോ ചെയ്താൽ പണം തിരിച്ചു കിട്ടില്ല എന്നുമാത്രമല്ല നിങ്ങൾക്ക് ഇവിടെ സിറ്റിസൺഷിപ്പ് കിട്ടില്ല ,മറ്റു ആനുകൂല്യങ്ങൾ കട്ട് ചെയ്യും എന്നൊക്കെ ആണ് കാട്ടുകള്ളൻമാർ മുഴക്കുന്ന ഭീക്ഷണികൾ .നൂറിലധികൾ ആളുകളാണ് തട്ടിപ്പുകാർക്ക് എതിരെ കേരളത്തിലും അയര്‌ലന്റിലുമായി നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത് .
ഐറീഷ് ട്രാവൽ ഏജന്റുമാർ ഒരു പൈസ പോലും പിടിക്കാതെ കാൻസൽ ആയ ടിക്കറ്റുകൾക്കുള്ള പണം മുഴുവൻ തിരിച്ചുകൊടുത്തപ്പോഴാണ് മലയാളി ഏജന്റായ ഷൈബുവും കൂട്ടരും ലക്ഷങ്ങൾ തിരിമറി നടത്തിയിരിക്കുന്നത് .സ്ത്രീകൾ അടക്കമുള്ള ഒരുപാട് പേരാണ് വെളിപ്പെടുത്തലുമായി ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ മെയിൽ ഐഡിയിൽ മെയിൽ ചെയ്തിരിക്കുന്നതും തെളിവുകൾ ഹാജരാക്കിയിരിക്കുന്നതും .തട്ടിപ്പിലെ കിംഗ് പിൻ ആയ മറ്റൊരു ട്രാവൽ ഏജന്റായ ക്രിമിനലും അയാളുടെ ഭാര്യയും ഇത്തരം തട്ടിപ്പിലൂടെയും നേഴ്‌സിങ് ,സ്റ്റുഡന്റ് റിക്രൂട്ട്മെണ്ട് മണി ലോണ്ടറിംഗ് എന്നിവയിലൂടെ കോടികളാണ് തട്ടിയെടുത്തിരിക്കുന്നത് .മലയാളികളുടെ പണം തട്ടിച്ചെടുത്ത് ബിസിനസ് ശൃംഖല പടുത്തുയർത്തുന്ന ഇയാൾക്ക് പിന്നിൽ ചില പ്രവാസി രാഷ്ട്രീയ നേതാക്കളും ഉണ്ട് . മാത്രമല്ല നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിരീക്ഷണത്തിൽ ഉള്ള ആളുമായിട്ടുള്ള ബിസിനസ് പങ്കാളിത്തവും ഹവാല പണമിടപാടുകളും നിരീക്ഷണത്തിലാണ് .
അതിനിടെ നാടുനീളെ നടന്നു നേഴുമാരെ അയർലണ്ടിൽ എത്തിച്ച വിരുതൻ നേഴ്സിങ് തട്ടിപ്പിന്റെ കഥ പറഞ്ഞു വാർത്തകളെ വഴിതിരിച്ചുവിടാനുള്ള നീക്കവും തുടങ്ങി .ഇയാളുടെ മെയിൻ സ്‌പോണ്‌സര്മാരാണ് കാട്ടുകള്ളന്മാരായ ഏജന്റുമാർ എന്നും തട്ടിപ്പിനിരയായവർ പറയുന്നു .പാർട്ടി തലത്തിൽ ഇയാൾക്ക് എതിരെ നടപടിക്കായി പരാതികൾ പോയിട്ടുണ്ട് എന്നും സൂചനകൾ ഉണ്ട് .