സ്വന്തം ലേഖകൻ
ഡബ്ലിൻ :ടിക്കറ്റ് റീഫണ്ട് തട്ടിപ്പിൽ ഇരകളായവർ നിയമനടപടികൾ കടുപ്പിക്കുന്നു.പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ നിലവിൽ നിൽക്കുന്ന ട്രാവൽ കേസിൽ കക്ഷി ചേരാനുള്ള നീക്കം.മഹാമാരിക്കിടയിൽ യാത്ര ചെയ്യാൻ കഴിയാതെ ഫ്ളൈറ്റ് കാൻസൽ ചെയ്തതുമൂലവും അല്ലാതെയും യാത്ര ചെയ്യാൻ കഴിയാതിരുന്നവരുടെ പണം തിരിച്ചു നൽകാതിരുന്ന മലയാളികൾ അടക്കമുള്ള ഏജന്റുമാർക്ക് എതിരെ നിയമനടപടികൾ കടുപ്പിക്കാൻ ഇരകളായ യാത്രക്കാർ നീക്കം തുടങ്ങിയിരിക്കയാണ് .ലോകം മുഴുവൻ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കേഴ്സിനെ നെഞ്ചോട് ചേർത്ത് പ്രശംസിക്കുമ്പോൾ നേഴ്സുകാർ അടക്കമുള്ളവരിൽ നിന്നും ട്രാവൽ ഏജന്റുമാർ തട്ടി എടുത്തിയിരിക്കുന്നത് ലക്ഷക്കണക്കിന് യൂറോ ആണ് .ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത് .
അയർലന്റിലെ നൂറുകണക്കിന് മലയാളികളിൽ നിന്നും ലക്ഷക്കണക്കിന് യൂറോ തട്ടിച്ച ട്രാവൽ ഏജന്റുമാരായ ‘കോൺഫിഡന്റ് ട്രാവൽ ഉടമ നിവിൽ എബ്രഹാം,ഡയറക്ടർ സിന്ധു സേവ്യർ , ജോലിക്കാരൻ പോൾ ,സ്‌കൈലൈൻ ട്രാവൽ നടത്തിപ്പുകാരൻ ഷൈബു വർഗീസ് ,യുറേഷ്യ ട്രാവൽ നടത്തിപ്പുകാരൻ നിവിൻ ,ഡയറക്ടർമാർ ,ഓസ്‌കാർ ട്രാവൽ നടത്തിപ്പുകാരായ വിനോദ് ,ബെസ്റ്റ് വാല്യു നെൽസൺ തുടങ്ങിയരടക്കം ഒരുപറ്റം മലയാളികൾക്ക് എതിരെയാണ് നിലവിൽ ഡസൻ കണക്കിന് പരാതികൾ ഉള്ളത് .
ഇവർ ടിക്കറ്റ് റീഫണ്ടിനു നിയമവിരുദ്ധമായ ക്യാൻസലേഷൻ ഫീ വാങ്ങുന്നു ,റീഫണ്ട് തുകകൾ ലഭിക്കാൻ ആറുമാസം മുതൽ 12 മാസം വരെ വേണമെന്ന് തട്ടിപ്പ് പറയുന്നു എന്നാണിപ്പോൾ പരാതി .സോഷ്യൽ മീഡിയ അടക്കം ഫോറങ്ങളിൽ ഇവർക്ക് എതിരെയുള്ള പരാതികൾ ഓരോ ദിവസവും കുന്നുകൂടുകയാണ്.ഈ ഏജന്റുമാർ ഇവരുടെ കമ്പനി നടത്തിപ്പുകാർ എന്നിവരെ എതിർ കക്ഷികളായി ചേർത്തുകൊണ്ട് സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാനാണിപ്പോൾ നടപടികൾ തുടങ്ങിയിരിക്കുന്നത് !
സബ് ഏജന്റുമാരായി ഇവരുടെ തട്ടിപ്പിനെ വെള്ളപൂശാനായി രംഗത്ത് വന്നുകൊണ്ട് മെയിൻ ട്രാവലിന്റെ പേരിൽ മെയിൽ കിട്ടി എന്ന് പറഞ്ഞുകൊണ്ട് ഇരകളായവരെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തിയ ഇവരുടെ കൂട്ടാളിയെയും കേസിൽ കക്ഷി ചേർക്കുമെന്നാണ് കിട്ടുന്ന വിവരം .ഒരുപറ്റം ട്രാവൽ ഏജന്റുമാരും അവരുടെ പിന്നിൽ നിൽക്കുന്ന രാഷ്ട്രീയ വേഷം കെട്ടിയ ഈ പ്രമുഖനും ആണ് തട്ടിപ്പിന് പിന്നിൽ എന്നാണു സൂചന .
അയർലന്റിലെ മലയാളികൾക്കിടയിൽ നിന്നും നേഴ്സിങ് റിക്രൂട്ട്‌മെന്റ് അടക്കം കോടികൾ കൊയ്ത ഇയാളുടെ പിൻബലത്തിൽ ആണ് ട്രാവൽ ഏജന്റുമാർ കോടികൾ തട്ടിപ്പു നടത്തിയിരിക്കുന്നത് .
ഇയാള്ലുടെ ബിനാമികളായി ബിസിനസുകാരും തട്ടിപ്പിലെ പ്രതികൾ ആണെന്നും സൂചനയുണ്ട് .പിടിയിലാകും എന്ന് മനസിലാക്കി തട്ടിപ്പ് പറഞ്ഞു തീർക്കാനുള്ള നീക്കത്തിലും ആണിയാൾ .ഇയാൾ എതിരെ അയർലന്റിലെ ഭരണ നേതൃത്വത്തിനും പരാതി പോവുകയും ചെയ്തിട്ടുണ്ട് .വമ്പൻ സ്രാവും മറനീക്കി ഉടൻ പുറത്ത് വരും. ഇരകളായവരിൽ നിന്നും നിയമവിരുദ്ധമായി റീഫണ്ട് പണം കൈവശപ്പെടുത്തുന്ന ട്രാവൽ ഏജന്റുമാർക്ക് അനുകൂലമായി ജന്മനസു തിരിക്കാൻ ഫ്രോഡ് നീക്കം നടത്തിയതായും സൂചനയുണ്ട് .