യുകെയില്‍ കോവിഡ് അനുദിനം വഷളാകുന്നു.ഇന്നലെ സ്ഥിരീകരിച്ചത് 14,000ത്തിനടുത്ത് പുതിയ രോഗികൾ.പുതിയ രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് ഇരട്ടിയായി 45,000 ത്തില്‍ എത്തി

യുകെയില്‍ രണ്ടാം കോവിഡ് വ്യാപനം ഭീതികരമായി ശക്തമാവുകയാണ് . ഓരോ ദിവസം കഴിയുന്തോറും പുതിയ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു . ഇന്നലെ 14,000ത്തിനടുത്ത് പുതിയ കോവിഡ് പോസറ്റീവ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.പുതിയ രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് ഇരട്ടിയായി 45,000 ത്തില്‍ എത്തിച്ചേര്‍ന്ന് ഇക്കാര്യത്തില്‍ ഇന്ത്യയെ പോലും മറി കടക്കുന്ന അവസ്ഥയിലേക്ക് ബ്രിട്ടന്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

കോവിഡ് പിടിവിട്ട് പകരുന്നതിനാല്‍ രാജ്യത്ത് തിങ്കളാഴ്ച മുതല്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ബോറിസിന്റെ പ്രധാന സ്ട്രാറ്റജിക് അഡൈ്വസറായ എഡ്വേര്‍ഡ് ലിസ്റ്റെര്‍ എംപിമാര്‍ക്ക് എഴുതിയ കത്ത് വെളിച്ചത്ത് വന്നിരുന്നു. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ കൊറോണ പിടിവിട്ട് പടരുന്നതിനാല്‍ കര്‍ക്കശമായ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഒഴിച്ച് കൂടാന്‍ സാധിക്കാത്ത സ്ഥിതിയിലെത്തിയിരിക്കുന്നുവെന്നാണ് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ എഴുത്ത് മുന്നറിയിപ്പേകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുകെയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ബോറിസ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ഈ കത്ത് വിശദീകരിക്കുന്നു. കൂടുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ബോറിസ് സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ഈ കത്ത് വെളിപ്പെടുത്തുന്നു. ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ കൃത്യമായി പറഞ്ഞാല്‍ 13,864 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തൊട്ട് തലേദിവസം കോവിഡ് സ്ഥിരീകരിച്ചത് 17,000ത്തില്‍ കൂടുതല്‍ പേര്‍ക്കായിരുന്നുവെന്നതും രാജ്യത്തെ രണ്ടാം കോവിഡ് തരംഗം രൂക്ഷമാണെന്നതിന് തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ ഇടിവുണ്ടായിരിക്കുന്നത് കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണമായി ചിലര്‍ ആശ്വാസത്തോടെ എടുത്ത് കാട്ടുന്നുണ്ട്. എന്നാല്‍ ഇതിനെ വിശ്വസിക്കാനാവില്ലെന്നും വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.

Top