
ന്യൂഡല്‍ഹി: യുകെയില്‍ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. 400 മലയാളി നഴ്‌സുമാരില്‍ ചിലര്‍ പെയ്ന്റടിക്കാന്‍ പോയും പുല്ലുവെട്ടിയുമെക്കെയാണ് ജീവിക്കുന്നത്. തൊഴില്‍ തട്ടിപ്പിനിരയായ 400 മലയാളി നഴ്‌സു മാരെ സഹായിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ (യുകെ ചാപ്റ്റര്‍) വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു പരാതി നല്‍കി. കൊച്ചിയിലെ ഒരു റി കൂട്‌മെന്റ് ഏജന്‍സി വഴിയാണു നഴ്‌സുമാര്‍ യുകെയിലെത്തിയത്. വീസ നടപടികള്‍ക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്,താമസം തുടങ്ങിയവ രുടെ പേരില്‍ 5 ലക്ഷം രൂപയും വീതം നഴ്‌സുമാരില്‍ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്.
വഞ്ചിതരായ നഴ്‌സുമാര്‍ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാ നാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ ചാപ്റ്റര്‍ കോ ഓര്‍ ഡിനേറ്റര്‍ സോണിയ സണ്ണിയും പറഞ്ഞു. തട്ടിപ്പു നടത്തിയ ഏജന്‍സി തുടര്‍ന്നും ആളുകളെ യുകെയില്‍ എത്തിക്കുന്നുണ്ടെന്നു പരാതിയില്‍ പറയുന്നു. യുകെയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനു നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ തലത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.