കെയര്‍ ഹോം അന്തേവാസികളെ ലൈംഗീകമായി പീഡിപ്പിച്ച ഇന്ത്യക്കാരി ബ്രിട്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍ : മറവി രോഗം ബാധിച്ച അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രം പകര്‍ത്തിയ ഇന്ത്യക്കാരിയായ കെയര്‍ഹോം ജീവനക്കാരിക്ക് 10 വര്‍ഷം തടവ്. ഡെവണിലെ കെയര്‍ഹോമില്‍ 101 കാരിയെ ഉള്‍പ്പടെ മൂന്നു അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 25 കാരിയായ കെയര്‍ഹോം ജീവനക്കാരി ക്രിസ്റ്റീന സേതിയെ ആണ് പ്ലേമൗത്ത് ക്രൌണ്‍ കോടതി ശിക്ഷിച്ചത്. മറവി രോഗം ബാധിച്ച രണ്ടു സ്ത്രീകളും ഒരു പുരുഷനും ആയിരുന്നു ക്രിസ്റ്റീനയുടെ ഇരകളായിരുന്നത്.

ലൈംഗികമായി പീഡിപ്പിച്ച് മൊബൈലില്‍ ചിത്രം പകര്‍ത്തി യുവതി കാമുകന് അയച്ചു കൊടുത്തിരുന്നതായും വിചാരണയില്‍ വെളിപ്പെടുത്തപ്പെട്ടിരുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവണിലെ കെയര്‍ഹോമില്‍ 2014 ജനുവരിക്കും ഈ വര്‍ഷം മെയ്ക്കും ഇടയിലാണ് പീഡനങ്ങള്‍ നടന്നത്. ഒരു അന്തേവാസി കേസ് ആരംഭിക്കുന്നതിനു മുമ്പേ മരിച്ചിരുന്നു.
ക്രിസ്റ്റീന സേതി ഉപയോഗിച്ചുകൊണ്ടിരുന്ന കംപ്യൂട്ടര്‍ വാങ്ങിയ ഒരാള്‍, കംപ്യൂട്ടറില്‍നിന്നു ഡിലീറ്റ് ചെയ്ത അതിക്രമത്തിന്റെ വീഡിയോ വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ചിത്രം അയച്ചു കിട്ടിയ 32 കാരനായ കാമുകനെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് തെളിവില്ലെന്നു കണ്ടു വിട്ടയച്ചു.
ക്രിസ്റ്റീനയുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണ് എന്നാണു കോടതിയും അഭിപ്രായപ്പെട്ടത്. അന്തേവാസികളെ പരിചരിക്കേണ്ട ആള് തന്നെ അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷിച്ച ഡെവണ്‍ ആന്റ് കോണ്‍വാള്‍ പോലീസ് ക്രിസ്റ്റീനയുടെ ക്രൂരത കോടതിയില്‍ അക്കമിട്ടു നിരത്തിയിരുന്നു. ടലല ാീൃല മ:േ

Top