യുഎസില്‍ കൊടുംശൈത്യം; ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശം 

യുഎസില്‍ മനുഷ്യനെ കൊല്ലുന്ന തണുപ്പ്. യുഎസിലെ മിനിപൊളിസ് സെന്റ് പോള്‍ പ്രദേശത്ത് 53 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് നല്‍കുന്നത്.ശരീരഭാഗം അഞ്ച് മിനിറ്റിനുള്ളില്‍ മരവിച്ച് പോകുമെന്ന അവസ്ഥയുണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്. ധ്രുവങ്ങള്‍ക്ക് സമീപത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമായ പോളാര്‍ വോര്‍ട്ടെക്സ് യൂറോപ്പിലേക്കും യുഎസിലേക്കും നീങ്ങുന്നതാണ് താപനില താഴാന്‍ കാരണം.മിനിപൊളിസില്‍ 18-ാം നൂറ്റാണ്ടിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ഇല്ലിനോയിസ്, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50 മില്യനിലധികം വ്യക്തികളെ അതിശൈത്യം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top