യുടിവി മീഡിയ ഐടിവിയ്ക്കു വില്‍ക്കുന്നു; വില 136 മില്ല്യണ്‍ യൂറോ

ഡബ്ലിന്‍: യുടിവി മീഡിയ പൂര്‍ണമായും ഐടിവിയ്ക്ക് വില്‍ക്കുന്നു. 136 മില്യണ്‍ യൂറോയ്ക്ക് വില്‍ക്കുന്നത്. യുകെയിലെയും അയര്‍ലന്‍ഡിലെയും റേഡിയോ സ്റ്റേഷനുകളുടെ നിയന്ത്രണം പക്ഷേ തുടരും. വടക്കന്‍ അയര്‍ലന്‍ഡ് കേന്ദ്രീകരിച്ചുള്ള സേവനങ്ങളും ഡബ്ലിന്‍ കേന്ദ്രമാക്കിയുള്ള ടിവി അയര്‍ലന്‍ഡും വില്‍ക്കും.ഡബ്ലിനില്‍ ഈ വര്‍ഷം ജനുവരിയിലാണ് ടിവി ആരംഭിച്ചത് എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വില്‍പ്പനയിലേക്ക് പോകുകയായിരുന്നു. 1959ലാണ് യുടിവി ആദ്യ പ്രക്ഷേപണം ആരംഭിച്ചത്. വടക്കന്‍ അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിക്കുന്ന ടീവി ചാനലായിരുന്നു ഇത്.

ജൂണിലില്‍ അയര്‍ലന്‍ഡില്‍ തുടങ്ങിയ യുടിവിക്ക് നഷ്ടമാണ് അനുഭവപ്പെട്ടിരിക്കുന്നത്. 16.3 മില്യണ്‍ വരെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്. 20 റേഡിയോ സ്റ്റേഷനുകളാണ് യുടിവി അയര്‍ലന്‍ഡിലും ബ്രിട്ടനും കൈവശം വെച്ചിരിക്കുന്നത്.എഫ്എം104 ,ടോക്ക് സ്‌പോര്‍ട്ട് എന്നിവ പ്രമുഖ റേഡിയോ ചാനലുകളാണ്. ആഗസ്റ്റില്‍ കമ്പനി വില്‍പ്പനയ്ക്ക് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഐടിവി ഏറ്റെടുക്കുന്നതായി ഊഹാപോഹം ഉണ്ടായിരുന്നു. നേരത്തെ അയര്‍ലന്‍ഡിലേക്ക് ടിവി സേവനം വ്യാപിപ്പിച്ചപ്പോള്‍ ഓഹരി മൂല്യം കൂടുമെന്നായിരുന്നു കരുതിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ വില്‍പ്പനയ്ക്കുള്ള മൂല്യം യുടിവിയുടെ യഥാര്‍ത്ഥ്യമൂല്യം ശക്തമാണെന്ന് വെളിപ്പെടുത്താനാണെന്ന് കരുതുന്നതായി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹണ്ടിങ് ഫോര്‍ഡ് പറഞ്ഞു.

Top