തട്ടിപ്പ്,രണ്ട് അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതിയുമായി അമേരിക്കന്‍ വ്യവസായി രംഗത്ത്

ന്യുയോര്‍ക്ക് : തട്ടിപ്പുകാരായ രണ്ട് അയര്‍ലണ്ട് മലയാളികളുടെ ചതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ട അമേരിക്കന്‍ വ്യവസായി പരാതിയുമായി രംഗത്ത് .പ്രവാസികളെ തട്ടിച്ച് പണം വാങ്ങുകയും ഓണ്‍ലൈന്‍ വെബ്സൈറ്റ് തട്ടിപ്പ് നടത്തുകയും നൂറുകണക്കിന് വ്യക്തികളുടേയും സംഘടനകളുടെയും ഫെയ്സ് ബുക്കും പേജുകളും ഗ്രൂപ്പുകളും തട്ടി എടുക്കുകയും ചെയ്യുന്നു എന്ന ആരോപണം ഉള്ള അയര്‍ലണ്ടിലെ രണ്ട് പ്രവാസി മലയാളികള്‍ക്ക് എതിരെയാണ് അമേരിക്കന്‍ വ്യവസായി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.അയര്‍ലണ്ടില്‍ താമസക്കാരനും ഐറീഷ് പൗരത്വം സ്വീകരിച്ച പാലാക്കാരന്‍ കോയിക്കല്‍ ബീംഗ്സ് പി.ബേബിയും കുന്നം കുളത്തുകാരനായ ചെറുവത്തുര്‍ ഹൗസില്‍ ഇട്ടീരാ ബേബി എന്ന സി.ഐ ബേബിയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടി എടുത്തെന്ന് അമേരിക്കയിലെ വ്യവസായിയും 32 രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ ഫൗണ്ടറും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മാത്യു മൂലേച്ചേരി പരാതിപ്പെട്ടു.Mathew mailപ്രവാസി മലയാളി ഫെഡറേഷന്റെ വെബ് സൈറ്റ് ഡവലപ്പ് ചെയ്യുന്നതിനുവേണ്ടി കരാര്‍ ഏറ്റെടുത്ത ചെറുവത്തൂര്‍ ബേബി പണം വാങ്ങുക മാത്രമല്ല ശ്രീ മാത്യു മൂലേച്ചേരിയുടെ ബിസിനസ് തട്ടിയെടുക്കുകയും ചെയ്തു എന്ന് ആരോപിക്കുന്നു. ബേബിയുടെ കൂടെ അയര്‍ലണ്ടിലെ തന്നെ ബീഗ്സും കൂടിച്ചേര്‍ന്നാണ് മാത്യു മൂലേച്ചേരിയുടെ ബിനിനസ് തട്ടിയെടുത്തത് .പ്രവാസി മലയാളി ഫെഡറേഷന്റെ അയര്‍ലണ്ട് കോ ഓരര്‍ഡിനേറ്ററും കൂടിയാണ് ബീംഗ്സ് എന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു.

മാത്യു മൂലേച്ചേരില്‍

മാത്യു മൂലേച്ചേരില്‍

അയര്‍ലണ്ട് ഡബ്ബ്ളിന്‍ മങ്ക്സ്റ്റോണില്‍ താമസക്കാരനായ ബേബിയും സിഡ്നി പരേഡില്‍ താമസിക്കുന്ന ബീന്‍ഗ്സും തന്റെ ബിസിനസ് സ്ഥാപനം തട്ടിയെടുത്ത് ഒരു കോടിയിലധികം രൂപ ഉണ്ടാക്കുകയും ചെയ്തു എന്ന് മാത്യു മൂലേച്ചേരില്‍ പരാതിുപ്പെട്ടിരിക്കുന്നത്.തന്റെ ബിസിനസ് തട്ടിയെടുത്തതിന് ഇവര്‍ക്ക് എതിരെ അമേരിക്കയിലും ഇന്ത്യയിലും നിയമ നടപടിയും മാത്യു മൂലേച്ചേരില്‍ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബേബി വെബ് സൈറ്റ് ഡവലപ്പ് ചെയ്യുന്നതിനായി മാത്യു മൂലച്ചേരിയുമായി കരാര്‍ ഉണ്ടാക്കുകയും 50,000 രൂപ ആദ്യം അഡ്വാന്‍സ് വാങ്ങിക്കുകയും ചെയ്തു എന്നും മാത്യു മൂലേച്ചേരില്‍ വെളിപ്പെടുത്തുന്നു.അഡ്വാന്‍സ് തുക കൈ പറ്റിയ ബേബി കരാര്‍ പ്രകാരം വര്‍ക്ക് ചെയ്തു തന്നില്ല എന്നു മാത്രമല്ല ബിസിനസ് തട്ടിയെടുക്കുകയും ചെയ്തു എന്നും മൂലേച്ചേരില്‍ പറയുന്നു.
മാത്യു മൂലേച്ചേരി പുറത്തിറക്കിയ പത്രക്കുറിപ്പ് :

പ്രിയ സുഹൃത്തുക്കളെ,

ഇതൊരു വ്യക്തിഹത്യയ്ക്കുള്ള ശ്രമമല്ല. രണ്ട് പ്രവാസി മലയാളികളുടെ തട്ടിപ്പിനരയായ ഒരു മനുഷ്യന്റെ യഥാര്‍ഥ കഥ മാത്രം.

ഞാന്‍ മാത്യു മൂലേച്ചേരില്‍. വര്‍ഷങ്ങളായി പ്രവാസി മലയാളി ഫെഡറേഷന്റെ സ്ഥാപകനും മറ്റ് നിരവധി സംഘടനകളുടെ ഭാരവാഹിയുമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ 2014 മുതല്‍ ആരംഭിച്ച പ്രവാസി ശബ്ദം ഡോട്ട് കോം എന്ന പ്രസ്ഥാനത്തിന്റെ പ്രധാന സ്ഥാപകനും, അതിന്റെ നിയമപ്രകാരമുള്ള മാനേജിങ് എഡിറ്ററും ഞാന്‍ തന്നെ.mathew -go daddy
വെബ് ഡവലപ്പ്മെന്റ് കാര്യം ചര്‍ച്ച ചെയ്തതിനുശേഷം ഞാന്‍ സി. ഐ ബേബിയുമായി ഫോണിലും ഇമെയിലിലും പലതവണ വെബ്സൈറ്റ് സംബന്ധിയായ വിഷയത്തില്‍ സംസാരിക്കുകയും, എന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വെബ്സൈറ്റ് ഡിവെലപ്പ് ചെയ്യുന്നതിന് കരാറ് ഉണ്ടാക്കുകയും ചെയ്തു . കൂടാതെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ ഉടനെ തന്നെ ₹ 50,000 രൂപ തന്റെ നാട്ടിലുള്ള ഒരു ബങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. അന്നുതന്നെ ഞാന്‍ ₹ 50,000 രൂപ അദ്ദേഹത്തിന്റെ നാട്ടിലുള്ള ബങ്ക് അക്കൗണ്ടിലേക്ക് എന്റെ വെസ്റ്റേണ്‍ യൂണിയന്‍ അക്കൗണ്ട് വഴി ട്രാന്‍ഫര്‍ ചെയ്തു കൊടുത്തു. അദ്ദേഹം വെബ്സൈറ്റിന്റെ പണിയും ആരംഭിച്ചു. എന്നോട് അന്നു പറഞ്ഞിരുന്നത് 2 മാസം കൊണ്ട് വെബ്സൈറ്റ് പണികള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു. അതായത് 2014 ഓഗസ്റ്റില്‍. പക്ഷേ മാസങ്ങള്‍ പലതു കഴിഞ്ഞു 2 മാസം എന്നത് 8 മാസം വരെയെടുത്തു ഇദ്ദേഹത്തിന് സൈറ്റിന്റെ പണി കുറച്ചൊക്കെ പൂര്‍ത്തീകരിക്കുവാന്‍. എന്നാല്‍ തന്നെയും എന്നോട് പറഞ്ഞിരുന്ന വാഗ്ദാനത്തിന്റെ പകുതിപോലും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല….mathew -baby mail
എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വെബ്സൈറ്റ്, ഇമെയിലുകള്‍, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് പേജുകള്‍ എല്ലാം ഇവര്‍ അടിച്ചുമാറ്റി. 2008 മുതല്‍ ഞാന്‍ തുടങ്ങിവയ്ക്കുകയും, എന്റെ പരിപൂര്‍ണ്ണ മേല്‍നോട്ടത്തില്‍ നടത്തിവരികയും ചെയ്ത ലക്ഷക്കണക്കിന് മെംബര്‍മാരുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്രൂപ്പ് ഇവര്‍ അടിച്ചുമാറ്റുകയും ഇവരുടെ സ്വന്തം ആളിനെ ഇപ്പോള്‍ അതിന്റെ അഡ്മിനായി നിയമിക്കുകയും ചെയ്തു.

ഒരു കാര്യം ഓര്‍ക്കുക! ഈ വെബ്സൈറ്റിനുവേണ്ടി ഒന്നരവര്‍ഷത്തോളം ഊണും ഉറക്കവും വെടിഞ്ഞ് ഒരു ദിവസം 22 മണിക്കൂറിലധികം കഷ്ടപ്പെടുകയും, ഇതിന്റെ രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, നിര്‍മ്മാണ ചെലവ്, സെര്‍വര്‍ ചാര്‍ജുകള്‍ മുതലായതിലേക്ക് ഒരുലക്ഷത്തിലധികം രൂപ ചെലവാക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ഇക്കാലമത്രയും ഇവര്‍ തെറ്റുകള്‍ മനസ്സിലാക്കി മനുഷ്യത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നതിനാല്‍ ഞാന്‍ നിയമപരമായ നീതി തേടി ഇറങ്ങിത്തിരിക്കുന്നു.

പ്രിയരെ ഈ കത്തെഴുതിയതിന്റെ പ്രധാന കാരണം ഭാവിയിലെങ്കിലും മറ്റുള്ളവരാരും സി. ഐ ബേബി, ബീങ്സ് പി. ബേബി‌ എന്നീ നീചന്മാരുടെ ചതിക്കുഴികളില്‍ ചെന്ന് പെടാതിരിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ്.

മാത്യു മൂലേച്ചേരില്‍

പ്രവാസികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതിനുശേഷം സമാനമായ ഒരുപാട് തട്ടിപ്പുകളുടെ വിവരങ്ങളും അയര്‍ലണ്ടിലും മറ്റു രാജ്യങ്ങളിലും നടന്നതായി പലരും അറിയിച്ചു .പല സംഘടനകളുടേയും വ്യക്തികളുടേയും ഫേയ്സ് ബുക്ക് പേജുകളും ഗ്രൂപ്പുകളും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലും പരാതിയുമായി വരുമെന്നാണ് സൂചന.

ബേബി സി.ഐ എന്ന ആളും, ബീയിങ്ങ്സ് പി.ബി എന്നയാളും ചേര്‍ന്ന് എന്റെ കൂടി ഉടമസ്ഥതിയിലുള്ള ഒരു വെബ്സൈറ്റ് എന്നില്‍ നിന്നും തട്ടിയെടുക്കുകയും അതിന്റെ 2 ഫേസ് ബുക്ക് ലൈക്ക് പേജ്ജുകള്‍ തട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു.

പ്രവാസികളെ കബളിപ്പിച്ച് ഐ.ടി,ഫേസ്ബുക്ക് തട്ടിപ്പ് നടത്തുന്ന സഘത്തെക്കുറിച്ച് സൂചന; പ്രതികള്‍ അയര്‍ലണ്ട് മലയാളികള്‍

Top