ഡബ്ലിന്‍: ഇരുപത്തിയൊന്നാം വയസില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍ റ്റോം തോമസ് ഇനി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന അംഗീകാരത്തിനുടമ. അയര്‍ലന്‍ഡിലേയ്ക്കു കുടിയേറിയ മലയാളി കുടുംബങ്ങളിലെ ആദ്യ ഡോക്ടര്‍ എന്ന സ്ഥാനവും ഇനി ടോമിനു സ്വന്തം.
കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക്ക് സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടോം ലൂക്കന്‍ സെന്റ് മേരീസ് ആന്‍ഡ് സെന്റ് ആന്‍ഡ് ഡ്രിമ്‌നാ കാസില്‍ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ബ്രിട്ടണില്‍ നോര്‍വിച്ച് മെഡിക്കല്‍ സ്‌കൂള്‍ (യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിക്ക) നിന്നു എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി.
അയര്‍ലന്‍ഡിലെ കോളജ് പഠനകാലത്ത് നോബല്‍ സമ്മാന ജേതാവ് ജോണ്‍ ഹ്യൂവില്‍ നിന്നുള്ള അവാര്‍ഡ് ബെസ്റ്റ് അക്കാജദമിക് സ്റ്റുഡന്റ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ പങ്കാളിത്തതോടെ ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഗാസ്‌ട്രോ എന്‍ട്രോളജിയില്‍ പ്രബന്ധം അവതരിപ്പിച്ചു അന്തര്‍ദേശിയ തലത്തില്‍ അംഗീകാരം നേടാന്‍ കഴിഞ്ഞതും ടോമിന്റെ വിജയകിരീടത്തിലെ ഒരു പൊന്‍തൂവല്‍ തന്നെയാണ്.
ബെര്‍മിംഗ് ഹാം ക്വിന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ഹൗസ് ഓഫിസറായി ജോലി ലഭിച്ച ടോം ഗാസ്‌ട്രോ എന്‍ഡോളജിയില്‍ ഉപരിപഠനത്തിനു തയ്യാറെടുക്കുന്നു. നല്ലൊരു വാഗ്മിയും ഉപന്ന്യാസ രചയിതാവുമായ ടോം ചെസ് മത്സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഡബ്ലിന്‍ സീറോ മലബാര്‍ സഭ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലൂക്കന്‍ മലയാളി ക്ലബ് എന്നിവയുടെ പുരസ്‌കാരങ്ങളും ടോമിനു ലഭിച്ചു.
പിതാവ് വൈക്കം കളത്തിപ്പറമ്പില്‍ തോമസ് ജോസഫ് സീറോ മലബാര്‍ സഭ കേന്ദ്രകമ്മിറ്റിയംഗവും വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗവും ലൂക്കന്‍ മലയാളി ക്ലബ് മുന്‍ പ്രസിഡന്റുമാരാണ്. ലൂക്കനില്‍ താമസിക്കുന്ന തോമസ് ഡബ്ലിനില്‍ ജോലി ചെയ്യുന്നു. മാതാവ് ലിസമ്മ സെന്റ് ജെയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. ഏക സഹോദരന്‍ ടെനി നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
തികഞ്ഞ ദൈവവിശ്വാസിയും കഠിനാധ്വാനിയുമായ ഡോ.ടോം മാതാപിതാക്കന്‍മാരുടെയും ഗുരുക്കന്‍മാരുടെയും അനുഗ്രഹവും പ്രാര്‍ഥനയുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് അഭിപ്രായപ്പെടുന്നു.