എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി: സംഘർഷത്തിൽ ആര്‍എസ്എസ് ഗൂഢാലോചന പുറത്ത്

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി തെരുവില്‍ ഇറങ്ങിയ പ്രസ്ഥാനമാണ് എന്‍എസ്എസ്. നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസ് സജീവ സാന്നിധ്യമായി മാറി. മുഖ്യമന്ത്രി പിണറായി വിജയനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പലപ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. ഈ അവസരം മുതലാക്കാന്‍ സംഘപരിവാര്‍ കരുനീക്കം നടത്തിയതായി തെളിഞ്ഞു.

സംഘര്‍ഷ സമയത്ത് എന്‍എസ്എസ് മന്ദിരത്തില്‍ ആരോ കരിങ്കൊടി ഉയര്‍ത്തിയിരുന്നു. സ്വാഭാവികമായും അത് സിപിഎം പ്രവര്‍ത്തകരുടെ തലയിലാണ് സുകുമാരന്‍ നായര്‍ കെട്ടിവച്ചത്. എന്നാല്‍ കേസില്‍ ഇപ്പോള്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലാണ്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. നവംബര്‍ ഏഴിനാണ് കരയോഗ മന്ദിരത്തിലും കൊടശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വച്ചത്. ‘ജി സുകുമാരന്‍ നായര്‍ക്ക് ആദരാജ്ഞലികള്‍’ എന്ന് എഴുതിയാണ് റീത്ത് വച്ചിരുന്നത്.

നേരത്തെ തിരുവനന്തപുരം മേലാംകോട് കര്യോഗ മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തപ്പോഴും സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്നവരാണ് സംഭവത്തിനു പിന്നിലെന്ന് എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു.

Top