സ്വർണം നിറം പൂശിയ അർധനഗ്ന സുന്ദരിമാർ: ഏഴ് ബെഡ്‌റും 11 ബാത്ത്‌റൂം: 20,500 സ്‌ക്വയർ ഫീറ്റിൽ പടുകൂറ്റൻ ആഡംബര വീട്; 100 മില്യൺ ഡോളർ വിലവരുന്ന വീട് പരിചയപ്പെടുത്താൻ വീഡിയോ ദൃശ്യവുമായി വീട് നിർമാതാക്കൾ

സെപ്ഷ്യൽ സ്റ്റോറി

ലണ്ടൻ: നൂറു കോടിരൂപ വില വരുന്ന ആഡംബര വസതി വിൽപ്പനയ്ക്കു വയ്ക്കുന്നതിനു ട്രെയിലർ പുറത്തിറക്കി വീട് വിൽപന രംഗത്ത് അപ്രതീക്ഷിത മുന്നേറ്റം നടത്തി ഒരു സംഘം കെട്ടിട നിർമാതാക്കൾ. ശരീരം മുഴുവൻ സ്വർണനിറം പൂശിയ നഗ്നസുന്ദരികളാണ് ട്രെയിലറിലെ ഹൈലൈറ്റ്. സിനിമാ നിർമാതാവ് കെട്ടിടനിർമാതാവായി മാറിയപ്പോഴാണ് ചരിത്രം മാറ്റി മറിക്കുന്ന ട്രെയിലർ പുറത്തിറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

hou17 hou16
ലക്ഷ്യറി കെട്ടിടനിർമാതാക്കളായ ഹിൽടൺ ആൻഡ് ഹൈലാൻഡ് ആണ് സിനിമായുടെ ട്രെയിലറിനു സമാനമായ രീതിയിൽ തങ്ങളുടെ പുതിയ കെട്ടിട നിർമാണ പ്രോജക്ടായ – നോൺ സിമ്പിളി അസ് ഓപ്പസ് – എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തെ പിരിചയപ്പെടുത്താൻ സിനിമാ സമാനമായ എച്ച്ഡി ട്രെയിലർ പുറത്തിറക്കിയത്. കെട്ടിടത്തിന്റെ ഉടമ കറുത്ത നിറത്തിലുള്ള അടിവസ്ത്രം മാത്രം ധരിച്ച് വെർച്വൽ റിയാലിറ്റി വീഡിയോ ആസ്വദിക്കുന്നതിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നതു തന്നെ.

hou15

hou hou1 hou2 hou3 hou4 hou5 hou6 hou7 hou8 hou9 hou10 hou11 hou12 hou13 hou14 പി.ഡിഡി എന്ന കെട്ടിട ഉടമയായ യുവതിയാണ് കറുത്ത അടിവസ്ത്രം മാത്രം ധരിച്ച് വീഡിയോയ്ക്കായി പോസ് ചെയ്തു രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
നീൽ നിയാമി എന്ന സിനിമാ നിർമാതാവാണ് തന്റെ പ്രഫഷൻ മാറ്റി വച്ച് വീട് ഡിസൈൻ ചെയ്യുന്നതിനായി രംഗത്ത് ഇറങ്ങിയത്. ഗോ ഡാർക്കർ .. ഗോ സെക്‌സിയർ .. എന്ന തീമാണ് വീടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ഓപ്പസിൽ ഒരു രാത്രി വന്നു ചേരുന്നു. നിങ്ങൾക്കു ആസ്വദിക്കാനും ആഘോഷിക്കാനും പറ്റുന്ന സെക്‌സി രാത്രിയാണ് വന്നു ചേരുന്നതെന്നും ട്രെയിലർ പരിചയപ്പെടുത്തുന്നു. സ്വർണ തോഴിമാർ കാത്തിരിക്കുന്ന മോഡേൺ ക്ലിയോപാട്രയുടേതാണ് വീടെന്നാണ് ട്രെയിലർ വീടിനെ പരിചയപ്പെടുത്തുന്നത്.
വീടിനുള്ളിൽ കിടക്കുന്ന പത്തു വാഹനങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നുണ്ട്. ഗോൾഡൻ നിറത്തിലുള്ള ലംബോർഗിനിയും, ഗോൾഡൻ റോൾസ് റോയിസും നഗ്നരായ സുന്ദരിമാർ ചുറ്റിലും നിരന്നു നിന്നു പരിചയപ്പെടുത്തുന്നു. 170 ക്രിസ്റ്റൽ ബോട്ടിലുകളിൽ നിറച്ചു വച്ചിരിക്കുന്ന വിവിധ കമ്പനികളുടെ ഷാംപെയിനുകളെയും മോഡലുകൾ തങ്ങളുടെ ശരീരത്തിന്റെ വർണ്ണനകളും അഴകളവുകളും ഉപയോഗിച്ചു വർണിക്കുന്നുണ്ട്. ലോസ് ഏഞ്ചൽസ് സ്‌കൈലൈനും പസഫിക് ഓഷ്യനും കാണാൻ സാധിക്കുന്ന രീതിയിലാണ് ഈ പുതിയ വീടിന്റെ നിർമാണമെന്നും ട്രെയിലർ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ആകാശ നീലിമ കാണാൻ സാധിക്കുന്ന പസഫിക് സമുദ്രം അനുഭവ വേദ്യമാക്കുന്ന സ്വിമ്മിങ് പൂളും വീട്ടിലുണ്ടെന്നും ട്രെയിലർ പറയുന്നു.
20,500 സ്‌ക്വയർ ഫീറ്റിലുള്ള ഈ ആഡംബര വീട്ടിൽ ഏഴു ബെഡ്‌റൂമും 11 ബാത്ത്‌റൂമും ഉണ്ട്. ബെവേർലി ഹിൽസിലെ ഈ ആഡംബര വീടിനുള്ളിൽ സ്വന്തമായുള്ള ബാർ പരിചയപ്പെടുത്തുന്നത് സ്വർണാഭരണങ്ങൾ കൊണ്ടു സ്വകാര്യ ഭാഗങ്ങൾ മറച്ച സുന്ദരിമാരാണ്. ആഡംബര വീടിനുള്ളിൽ സ്വന്തമായുള്ള തീയറ്ററിൽ ഇരുന്ന് ലോകത്തിലെ ഏതു സിനിമയും കാണാനുള്ള സൗകര്യമാണ് മറ്റൊരു സവിശേഷത. ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന രാത്രിയിലെ പ്രകാശമയമായ അന്തരീക്ഷം ഒരുക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ വെളിച്ചം അടക്കമുള്ള സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ട്രെയിലർ കണ്ട് വീടു കാണാനും വാങ്ങാനും വരുന്നവർ നോട്ടിൽ നിറയെ പണം കരുതേണ്ടി വരും. 100 മില്യൺ യുഎസ് ഡോളറാണ് വീടിന്റെ വില.

Top