സൗമ്യ – ജിഷ വധക്കേസുകൾ: കേരളത്തിലും നഗ്ന സമരം; മുന്നണിയിൽ മാവോസംഘടനകൾ

സ്വന്തം ലേഖകൻ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി ജിഷ – സൗമ്യക്കേസുകളിൽ ഇടപെടാനും ശക്തമായ സമരം നടത്താനും മാവോയിസ്റ്റ് സംഘടനയുടെ കേരള ഘടകത്തിന്റെ തീരുമാനം. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നഗ്നസമരം നടത്താൻ മാവോ സംഘടനയുമായി അനുഭാവമുള്ള യുവതീ യുവാക്കളെ പ്രരിപ്പിച്ചാണ് സംഘടന പരസ്യസമര രംഗത്തിറങ്ങുന്നത്. പീപ്പിൾസ് ലിബറേഷൻ എന്ന പേരിൽ വിദ്യാർഥി സംഘടന രൂപീകരിച്ചാണ് മാവോപ്രവർത്തകർ പൊതുവേദിയുണ്ടാക്കുന്നതെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗ്നസമരത്തിന്റെ പ്രധാന പ്രചാരകരും പ്രവർത്തകരുമായി സംസ്ഥാനത്തു നിന്നു യുവതീ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി മാവോയിസ്റ്റ് സംഘനയുടെ ഷാഡോ നേതാക്കളായ ഏഴു പേർ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ എത്തിയതായാണ് ഇന്റലിജൻസ് ബ്യൂറോയ്ക്കു വിവരം ലഭിച്ചിരിക്കുന്നത്.
ഇതേ തുടർന്നു സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും, ലോ കോളജുകളിലും നടത്തിയ അന്വേഷണത്തിലാണ് മാവോ പ്രവർത്തകർ കേരളത്തിൽ നഗ്ന സമരത്തിനു ക്യാംപെയിനിട്ടിരിക്കുന്നതെന്നു കണ്ടെത്തിയത്. ഗോവിന്ദചാമിയെയും, അമീറുള്ളിനെയും ജനങ്ങൾക്കു വിട്ടു തരൂ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൻ ക്യാംപെയിൽ ആരംഭിക്കുന്നതിനുള്ള നീക്കങ്ങളും വിവിധ തലങ്ങളിൽ നിന്നും ആരംഭിച്ചതായും സൂചനയുണ്ട്. എന്നാൽ, പ്രധാന മാവോ പ്രവർത്തകരാരും തന്നെ ചിത്രത്തിൽ വരാതെ, മാവോയിസ്റ്റ് സാന്നിധ്യം പോലും പ്രകടമാകാതെ എങ്ങിനെ പരിപാടി സംഘടിപ്പിക്കാം എന്നതു സംബന്ധിച്ചുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്.
പീപ്പിൾസ് ലിബറേഷൻ രൂപീകരിച്ചെങ്കിലും വിരലിലെണ്ണാവുന്ന പ്രവർത്തകരെ മാത്രമാണ് ഇനിയും ലഭിച്ചിരിക്കുന്നത്. പരിപാടിയുമായും സംഘടനയുമായും സഹകരിക്കുന്നവരിൽ പലർക്കും മാവോ രാഷ്ട്രീയവുമായി അത്ര പ്രതിപത്തിയുമില്ല. ഇതെല്ലാമാണ് സമര പരിപാടി വൈകുന്നതിനു പിന്നിലെ രാഷ്ട്രീയമായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പരിപാടി നടത്തുന്നതിനു പദ്ധതിയിട്ടെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ സമരം എത്രത്തോളം പ്രായോഗികമാകും എന്ന ബുദ്ധിമുട്ടും ഇവർ അനുഭവിക്കുന്നു. ചുംബന സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇത്തരത്തിൽ നഗ്നസമരം നടത്തുന്നത് ആശയങ്ങൾക്കു തിരിച്ചടിയാകുമെന്നും ഇവർക്കു ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് സംഘടനാ നേതാക്കൾ പരിപാടിയുടെ മുൻ നിരയിലേയ്ക്കു വരാൻ തയ്യാറാകാത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top