കന്യാസ്ത്രി മുസ്ളിം മതം സ്വീകരിച്ചു !ഖുറാന്‍ വായിച്ചപ്പോല്‍ സത്യം മനസിലായി.കേരളത്തില്‍ ക്രീസ്ത്യന്‍ മതത്തില്‍ ദ്രുവീകരണം

കൊച്ചി: അഖില എന്ന വിദ്യാര്‍ത്ഥിനി മുസ്ലീം മതത്തിലേയ്ക്ക് മാറിയതിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചാര്‍ച്ചയാകുന്നത്. മൂന്ന് പതിറ്റാണ്ടോളം ക്രൈസ്തവ സഭയിലെ കന്യായസ്ത്രീയായിരിക്കുകയും പിന്നീട് ഇസ്ലാമിനെ ഇഷ്ടപ്പെട്ട് മതം മാറുകയും ചെയ്ത സിസ്റ്റര്‍ റേച്ചല്‍ എന്ന ആസ്യ.30 വര്‍ഷം മുമ്പു സഭാവസ്ത്രം സ്വീകരിച്ചു മഠത്തില്‍ കഴിഞ്ഞ കന്യാസ്ത്രീക്ക് ഖുആര്‍ വായിച്ചപ്പോള്‍ ഇസ്ലാമില്‍ ചേരണമെന്ന ആഗ്രഹം അതിയായി ഉണ്ടായി. മഠത്തില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ എതിര്‍ത്തു നില്‍ക്കാതെ സഭാ മേധാവിമാരില്‍ നിന്നും അനുമതിയും ലഭിച്ചു.

സഭാ വസ്ത്രത്തില്‍ നിന്നും ഒഴിവാക്കി കൊണ്ട് മാര്‍ ആലഞ്ചേരി പിതാവിന്റെ ഉത്തരവുമുണ്ടായി. അധികം ബഹളങ്ങളൊന്നുമില്ലാതെ കന്യാസ്ത്രീ ഇസ്ലാമിക വിശ്വാസിയാകുകയും ചെയ്തു. സിസ്റ്റര്‍ റേച്ചല്‍ എന്ന എന്ന ആസ്യയുടേതാണ് ഈ ജീവിതകഥ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം പാറക്കടവ് പൂവത്തുശ്ശേരി സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റ്ററായിരുന്ന റേച്ചലാണ് ഖുര്‍ആന്‍ വായിച്ച് ഇസ്ലാമിക മതത്തില്‍ ആകൃഷ്ടയായി മതം മാറിയത്. തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ നിന്നും മതം മാറിയ ഇവര്‍ ഇപ്പോള്‍ തികഞ്ഞ ഇസ്ലാം വിശ്വാസിയായി ജീവിതം തള്ളി നീക്കുകയാണ്. ഒരു കന്യാസ്ത്രീയുടെ മതം മാറ്റം എന്ന നിലയില്‍ വലിയ ബഹളങ്ങള്‍ക്ക് ഇടയാക്കേണ്ടിയിരുന്ന സംഭവമായിരുന്നെങ്കിലും വളരെ ശാന്തമായി തന്നെ വ്യക്തിതാല്‍പ്പര്യത്തിന് കത്തോലിക്കാ സഭയും അനുമതി നല്‍കുകയായിരുന്നു.

62 വയസു പ്രായമുള്ള സിസ്റ്റര്‍ റേച്ചല്‍ മൂന്ന് വര്‍ഷം മുമ്പാണ് ഇസ്ലാമിലേക്ക് മതംമാറിയത്. കത്തോലിക്കാ സഭയെ അവഹേളിക്കാത്ത വിധത്തില്‍ മാന്യമായി തന്നെ അവര്‍ തിരുവസ്ത്രത്തോട് വിടപറഞ്ഞു.എം എം അക്ബറിന്റെ നിച്ച് ഓഫ് ട്രൂത്ത് സംഘടന സംഘടിപ്പിച്ച സംവാദത്തില്‍ അടുത്തിടെ ആസ്യ പങ്കെടുക്കുകയുണ്ടായി. ഈ ചര്‍ച്ചയില്‍ അവര്‍ എങ്ങനെയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഇസ്ലാമിനെ പുല്‍കിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. ചെറുപ്പകാലം മുതല്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധയുള്ളതു കൊണ്ടാണ് താന്‍ കന്യാസ്ത്രീ ആയതെന്നാണ് ആസ്യ വ്യക്തമാക്കതിയത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഈ തീരുമാനം 1969ലാണ് റേച്ചല്‍ കന്യാസ്ത്രീ ജീവീതം തെരഞ്ഞെടുത്തത്. 73ല്‍ കന്യാസ്ത്രീ പട്ടം ലഭിച്ചു. തുടര്‍ന്ന് കേരളത്തിലും മറ്റിടങ്ങളിലുമായുള്ള മഠങ്ങളില്‍ ജോലി ചെയ്തു.

ബൈബിളിലെ ദൈവകഥയില്‍ സംശയം തോന്നിയപ്പോഴാണ് തന്റെ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചതെന്നു റേച്ചല്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്നാണ് ഇസ്ലാമുമായി ബന്ധപ്പെട് പുസ്തകം ലഭിച്ചത്. ഇത് വായിച്ചതു കൊണ്ടാണ് താന്‍ ഇസ്ലാമിലേക്ക് ആകൃഷ്ടയായത്. ഇതോടെ ബൈബിളിലുള്ള താല്‍പ്പര്യവും പതിയെ ഇല്ലാതായി. ഇസ്ലാം മതമാണ് ശരിയെന്ന് ബോധ്യമായി. ഇതോടെയാണ് മതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

Top