ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസ്‌ അട്ടിമറിക്കപ്പെടാൻ ഉന്നത ഇടപെടൽ ?കന്യാസ്ത്രീയുടെ കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങള്‍ കടത്തിയതിനു പിന്നില്‍ ഐ.ജിയുടെ ഇടപെടല്‍? ചിത്രങ്ങള്‍ പി.സി ജോര്‍ജ് ദുരുപയോഗം ചെയ്യുമെന്ന് കുടുംബം

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസിൽ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങള്‍ സ്റ്റുഡിയോയില്‍ നിന്ന് കടത്തി.. പിന്നില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ ഇടപെടല്‍ ഉണ്ടെന്ന് കുടുംബത്തിന്റെ ആരോപണം ഉന്നയിച്ചു .ദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ നിന്നും കൈമാറിയ സംഭവത്തില്‍ കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി. കാലടി സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സ്റ്റുഡിയോ ഉടമയ്ക്ക് ഐ.ജിയുടെ ഓഫീസില്‍ നിന്നും വിളി എത്തിയിട്ടാണ് അവിടെ പെന്‍ഡ്രൈവ്, സിഡി, ഫോട്ടോ എന്നിവ എത്തിച്ചുനല്‍കിയതെന്ന് സ്റ്റുഡിയോ ഉടമ പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കി. പോലീസിന്റെ അന്വേഷണത്തിലാണ്  ഐ.ജിയുടെ നമ്പര്‍ ആണെന്ന് വ്യക്തമായത് എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു

ഐ.ജി വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് ഈ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡിയും പെന്‍ഡ്രൈവും ഐ.ജിക്ക് എത്തിച്ചുനല്‍കിയതെന്ന് സ്റ്റുഡിയോ ഉടമ വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ പക്കല്‍ എത്തിയിട്ടുണ്ടെന്നും ഒരിക്കല്‍ പത്രസമ്മേളനത്തില്‍ ഈ ചിത്രങ്ങളെ കുറിച്ച് പറയാന്‍ ജോര്‍ജ് സ്റ്റുഡിയോ ഉടമയെ നിര്‍ബന്ധിച്ചുവെന്നും കുടുംബം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്നു പറയുന്ന 2014 മേയ് അഞ്ചിന് പിറ്റേന്ന് കാലടിയിലുള്ള ഇവരുടെ സഹോദരിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ബിഷപ്പിനൊപ്പം കന്യാസ്ത്രീ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സ്റ്റുഡിയോയില്‍ നിന്നും ഐ.ജിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന് എത്തിച്ചുനല്‍കിയതെന്ന് സ്റ്റുഡിയോ ഉടമ പറയുന്നു. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രധാന ആയുധമാക്കിയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിക്കാട്ടിയത്. പി.സി ജോര്‍ജിന്റെ കയ്യില്‍ ഈ സിഡിയും ഫോട്ടോകളും കിട്ടിയിട്ടുണ്ട്. ഇക്കാര്യം പി.സി ജോര്‍ജ് ഒരു വാര്‍ത്താസമ്മേളനം വിളിച്ച് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റുഡിയോ ഉടമ അതിനു തയ്യാറായില്ല. ജോര്‍ജ് ഈ ദൃശ്യങ്ങള്‍ ദുരുപയോഗിക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ആശങ്കയുണ്ടെന്നും സഹോദരി പറഞ്ഞു. ഇവര്‍ക്കു പുറമേ ദൃശ്യങ്ങള്‍ മറ്റു ചിലര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അവര്‍ അതില്‍ കൃത്രിമം കാണിച്ച് പ്രചരിപ്പിച്ചേക്കാമെന്നും അത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. photo_1

സംഭവം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ബിഷപ്പിനൊപ്പം കന്യാസ്ത്രീ ചടങ്ങില്‍ പങ്കെടുത്തതെന്ന് അഭിഭാഷകന്‍ ഉന്നയിച്ചു. കന്യാസ്ത്രീ സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നു അവരെന്നും അഭിഭാഷകന്‍ പറയുന്നു. അതേസമയം, ബിഷപ്പിന് ജാമ്യം നല്‍കരുതെന്നും ഉന്നത പദവിയില്‍ ഇരിക്കുന്ന ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ 120 പേജുള്ള രഹസ്യമൊഴിയില്‍ പീഡനം സംബന്ധിച്ച് എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പോലീസ് അറിയിച്ചു. സാക്ഷികളായ കന്യാസ്ത്രീകളുടെ മൊഴി കൂടി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാകാനുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടപെട്ടത് ഉള്‍പ്പെടെ രണ്ട് കേസുകള്‍ കൂടി പരിഗണനയിലുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബിഷപ്പ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കാതിരുന്നതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ബിഷപ്പിന്റെ അഭിഭാഷകനു വേണ്ടിയാണ് ഈ ദൃശ്യങ്ങള്‍ കടത്തിയതെന്ന ഇവരുടെ ആശങ്കയില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്നതാണ് ഇന്ന് ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചത്. പരാതി കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് ( ഒക്‌ടോബര്‍ മൂന്ന്) മാറ്റി. ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ അത് നേരത്തെയായി പോകുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ഇന്നലെ  എം.ജെ കോണ്‍ഗ്രിഗേഷന്റെ കീഴില്‍ പഞ്ചാബിലെ വിവിധ കമ്മ്യുണിറ്റികളില്‍ നിന്നുമുള്ള 15 കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് ഗൂഢലക്ഷ്യത്തോടെ. പോലീസ് അടുത്ത ദിവസം അന്വേഷണവുമായി ബന്ധപ്പെട്ട് ജലന്ധറില്‍ വീണ്ടും എത്താനിരിക്കേയാണ് തിടുക്കപ്പെട്ടുള്ള കൂടിക്കാഴ്ച. ഫ്രാങ്കോ പിതാവ് നിരപരാധിയാണെന്നും പോലീസ് കുടുക്കിയതാണെന്നും അദ്ദേഹത്തിനെതിരെ മൊഴിനല്‍കാന്‍ തങ്ങളുടെ മേല്‍ പോലീസിന്റെ സമ്മര്‍ദ്ദമുണ്ടെന്നും പോലീസ് അനാവശ്യമായി മഠങ്ങളില്‍ കയറിയിറങ്ങുന്നു എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളുമായാണ് സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പോലീസ് വീണ്ടുമെത്തി മൊഴിയെടുത്താല്‍ ഫ്രാങ്കോ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ മനസ്സുതുറന്നേക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെ വരവ് തടയുകയാണ് ഇവരുടെ ലക്ഷ്യം. ഇവരെ ഡല്‍ഹിക്ക് പറഞ്ഞുവിട്ടതിനു പിന്നിലും ഫ്രാങ്കോയുടെ വിശ്വസ്തരാണെന്നും സൂചനയുണ്ട്.

Top