മ​നുഷ്യന്റെ രൂ​പ​മു​ള്ള പി​ശാ​ചാ​ണ് അ​യാ​ൾ.ഫ്രാ​ങ്കോ​യെ പി​താ​വെ​ന്ന് വി​ളി​ക്കാ​ൻ ആ​വി​ല്ല. നീ​തി​ക്കാ​യി മ​രി​ക്കാ​നും ത​യാ​റെ​ന്ന്​ ക​ന്യാ​സ്​​ത്രീ​യു​ടെ സ​ഹോ​ദ​രി

കൊച്ചി: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മനുഷ്യന്റെ രൂപമുള്ള പിശാചാണ് അയാൾ എന്നും ,ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാൻ ആവില്ല എന്നും ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ മൂത്ത സഹോദരി.നീതി കിട്ടാൻ കുടുംബത്തോടൊപ്പം നിരാഹാരം കിടക്കാനും മരിക്കാനും തയാറാണെന്ന് കന്യാസ്ത്രീയുടെ മൂത്ത സഹോദരി പറഞ്ഞു . വെള്ളിയാഴ്ച കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയതായിരുന്നു അവർ.

സഹോദരിക്ക് നീതി ലഭിക്കണം, അപ്പച്ചൻ ജീവനോടെയുണ്ടായിരുന്നെങ്കിൽ സമരപ്പന്തലിൽ നിരാഹാരം കിടക്കുമായിരുന്നു. ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാൻ ആവില്ല. അത്രക്ക് ക്രൂരമായാണ് അവൻ എെൻറ അനുജത്തിയോട് പെരുമാറിയത്. മനുഷൈന്റെ രൂപമുള്ള പിശാചാണ് അയാൾ. 27 വർഷം അപ്പച്ചൻ പട്ടാളത്തിൽ ജോലിചെയ്തു. അമ്മ മരിച്ചശേഷം അഞ്ച് സഹോദരങ്ങളെ വളർത്തിയ ആളാണ് താൻ. കുഞ്ഞനുജത്തി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ വലിയ വിഷമവും വേദനയും തോന്നി. ഫ്രാങ്കോയെ നിയമത്തിെൻറ മുന്നിലല്ല കൊണ്ടുവരേണ്ടത്. മനഃസാക്ഷിയുടെ കോടതിയിൽ ജനങ്ങൾ ഇപ്പോൾ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top