ബലാൽസംഗം ബിഷപ്പിന്റെ വിധി വരുന്നു!മഠത്തില്‍വെച്ച് 13 തവണ പീഡിപ്പിച്ചു.ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിധി 14ന്

കോട്ടയം : കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയായി. കോട്ടയം അഡീഷണൽ സെഷൻസ്‌ കോടതി ഈ മാസം 14ന് വിധി പറയും. 2019 ഏപ്രില്‍ ഒൻപതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി ബിഷപ്പുമാർ, വൈദികർ, കന്യാസ്‌ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ വിസ്‌തരിച്ചു.


കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ കന്യാസ്ത്രീയെ ഫ്രാങ്കോ പീഡിപ്പിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ബലാത്സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഫ്രാങ്കോക്കെതിരെ.2019 നവംബറിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാസംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്‌ത്രീയെ ബലാസംഗം ചെയ്‌തെന്നാണ് കേസ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ കന്യാസ്ത്രീയെ ഫ്രാങ്കോ പീഡിപ്പിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ബലാത്സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 83 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു. ഇതില്‍ സാക്ഷികളായ കന്യാസ്ത്രീകളും ഫ്രാങ്കോക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ നേരത്തെ 21 ദിവസം ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Top