ബിഷപ്പ് ഫ്രാങ്കോയുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകള്‍; കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിനു തെളിവും മൊഴിയും

കോട്ടയം:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാൻകോ കുടുക്കിൽ തന്നെ . ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തിലേക്കാണ് . ബിഷപ്പ് പോലീസിനു നല്‍കിയ മൊഴിയില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തല്‍. കുറവിലങ്ങാട്ടെ മഠത്തില്‍ കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്ന് പരാതിയില്‍ പറയുന്ന 2014 മേയ് അഞ്ചിന് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി പച്ചക്കള്ളം. ബിഷപ്പ് അന്ന് കുറവിലങ്ങാട് മഠത്തില്‍ തന്നെയാണ് താമസിച്ചതെന്ന് അവിടെ നിന്നും പിടിച്ചെടുത്ത രേഖകളില്‍ വ്യക്തം.

അന്നേദിവസം തൊടുപുഴയ്ക്ക് സമീപമുള്ള ഒരു മഠത്തിലാണ് താമസിച്ചതെന്നാണ് ഓഗസ്റ്റ് 13ന് ജലന്ധറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ്പ് മൊഴി നല്‍കിയത്. ഇതിനുള്ള കൃത്രിമ രേഖകളും ബിഷപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് തൊടുപുഴയിലെ മഠത്തിലെ മദറിനെ ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ ബിഷപ്പിനെ അനുകൂലിച്ച് നിലപാട് എടുത്ത മദര്‍ പോലീസിന്റെ ചോദ്യംചെയ്യലിന്റെ മട്ടുമാറിയതോടെ ഉള്ളസത്യം തുറന്നുപറഞ്ഞു. ബിഷപ്പ് അന്നേ ദിവസം തൊടുപുഴയില്‍ എത്തിയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞിട്ടാണ് മറിച്ചുള്ള മൊഴി നല്‍കിയതെന്നും ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല, തൊടുപുഴയിലെ മഠത്തിലെ സന്ദര്‍ശക ഡയറിയില്‍ അന്നേ ദിവസം ബിഷപ്പ് അവിടെ എത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ഈ ഡയറി പോലീസ് പിടിച്ചെടുത്തു. കൂടാതെ, അന്നേ ദിവസം ബിഷപ്പിനെ കുറവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി വിട്ടതായി അദ്ദേഹത്തിന്റെ ഡ്രൈവര്‍ നാസറും നേരത്തെ മൊഴി നല്‍കിയിരുന്നു.

മൊഴികളിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യുന്നതും പോലീസിന്റെ പരിഗണനയിലുണ്ട്. അടുത്ത ദിവസം മധ്യമേഖല ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തുടര്‍ നടപടി അന്വേഷണ സംഘം ആലോചിച്ചുവരികയാണ്. ബി ഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയിൽ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്‍റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത തേടാനാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താൻ മറ്റന്നാൾ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും.franko-mulakkan

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം ഫാ. ജെയിംസ് എര്‍ത്തയിലിന്‍റെ മൊഴി ഉണ്ടായിരുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കേ മുളയ്ക്കലിന് വേണ്ടി ഷോബി ജോർജ് എന്നയാളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇതിന് ശ്രമിച്ചതെന്നും ഫാ. ജെയിംസ് എര്‍ത്തയില്‍ മൊഴി നല്‍കി.

അതേസമയം, ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഫാ.ജെയിംസ് എര്‍ത്തയില്‍ സി.എം.ഐ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചത് കോതമംഗലം സ്വദേശി സോബി ജോര്‍ജ് ആണെന്ന് പോലീസിന് വ്യക്തമായി. മുന്‍പ് കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന സോബിക്ക് ഫാ.ജെയിംസ് എര്‍ത്തയിലുമായി അടുത്ത ബന്ധമുണ്ട്. ആബേല്‍ അച്ചന്റെ കാലം മുതല്‍ കലാഭവനില്‍ ചുമതലകളിലുണ്ട്. കലാഭവന്‍ വിട്ട സോബി ഇപ്പോള്‍ കോതമംഗലത്ത് കലാഗൃഹം എന്ന കലാ-സാംസ്‌കാരിക സ്ഥാപനം നടത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടി അവതരിപ്പിക്കുന്ന ഈ സ്ഥാപനം മിക്കപ്പോഴും ജലന്ധര്‍ രൂപതയിലും പരിപാടികള്‍ നടത്താറുണ്ട്. ജലന്ധര്‍ രൂപതയില്‍ നിന്നും സഹായമെത്തിക്കാമെന്ന് സോബി ഉറപ്പ് നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ക്ക് 10 ഏക്കറും മഠവും വാഗ്ദാനം ചെയ്തതെന്നുമാണ് ഫാ.എര്‍ത്തയില്‍ മൊഴി നല്‍കിയത്. സോബിയെ വൈകാതെ പോലീസ് ചോദ്യം ചെയ്യും.

ജലന്ധറില്‍ ബിഷപ്പിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുന്ന ഫാ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐയുമായും സോബിക്കും ഫാ.എര്‍ത്തയിലിനും അടുത്തബന്ധമുണ്ടെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം ജലന്ധറില്‍ കലാഗ്രാം നടത്തിയ ഒരു പരിപാടിയില്‍ നാട്ടില്‍ എത്തുകാര്യമുണ്ടെങ്കിലും നടത്തിത്തരാന്‍ എര്‍ത്തയിലില്‍ അച്ചനുണ്ടെന്ന് ഫാ.ജോണ്‍ ഇടപ്പിള്ളി പരസ്യമായി പറഞ്ഞതായും വിവരമുണ്ട്. തൃശൂരില്‍ സി.എം.ഐ സഭയുടെ സാംസ്‌കാരിക സ്ഥാപനത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.ജോണ്‍ ഇടപ്പിള്ളി ജലന്ധറിലും വലിയൊരു സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി അമൃത്സറില്‍ 50 ഏക്കര്‍ ഭൂമിയില്‍ 500 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കുന്നതിനിടെയാണ് ബിഷപ്പ് വിവാദത്തില്‍പെടുന്നത്.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചാണ് ഫാ.എര്‍ത്തയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ജലന്ധര്‍ രൂപത അറിയാതെയാണ് ഫാ.എര്‍ത്തയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും രൂപത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമുള്ള നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ഫാ.എര്‍ത്തയിലിന്റെ ഇടപെടലില്‍ ജലന്ധര്‍ രൂപതയ്ക്കും ബിഷപ്പിനുമുണ്ടായ മാനോവിഷമത്തില്‍ ഖേദംപ്രകടിപ്പിച്ച് സി.എം.ഐ സഭയും പത്രക്കുറിപ്പിറക്കി. എന്നാല്‍ ഇതെല്ലാം ഇവരുടെ ഒത്തുകളിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് എര്‍ത്തയിലിന്റെ മൊഴി.

2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തിൽ വച്ചാണ് ബിഷപ്പ് ആദ്യമായി പിഢീപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം വ്യാജമാണെന്ന് മനസിലായത്. ഈ സഭവത്തിനും ഒരു വ‌ർഷം മുൻപ് 2013 ജനുവരി മാസത്തിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവിൽ ബിഷപ്പ് തൊടുപുഴയിൽ വന്നിട്ടില്ലെന്ന് മദർ സുപ്പീരിയറും മൊഴി നൽകി. മെയ് അഞ്ചിന് തൊടുപുഴയിലായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം ജലന്ധറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന.

Top