കന്യാസ്ത്രീ മഠങ്ങളിൽ കൊടും ക്രൂരതകള്‍…ആര്‍ത്തവ സമയങ്ങളില്‍ സാനിറ്ററി പാഡുകള്‍ വരെ നിഷേധിക്കപ്പെടുന്നു. മഠങ്ങളുടെ ഇരുണ്ട മുറികളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ.കൊടും ക്രൂരതകള്‍ വെളിപ്പെടുത്തി സഭയുടെ മാസിക

കൊച്ചി: കന്യാസ്ത്രീ മഠങ്ങളിലും മറ്റും നടക്കുന്ന ക്രൂരതകള്‍ ഞെട്ടിക്കുന്നതും സാമാന്യനീതിക്ക് നിരക്കാത്തതും.ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിനുകള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കോണ്‍വെന്റുകളില്‍ നടക്കുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ ഇരുണ്ട മുറികളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത് . കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതയുടെ നേര്‍ കാഴ്ച തന്നെയാണിത്. ഡല്‍ഹിയില്‍ നിന്നും കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സിന് കീഴില്‍ പ്രസിദ്ധീകിരിക്കുന്ന ഇന്ത്യന്‍ കറന്റ്‌സ് എന്ന ഇംഗ്ലീഷ് വാരികയിലാണ് കന്യാസ്ത്രീകള്‍ നേരിടേണ്ടി വരുന്ന കടുത്ത ദുരിതങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിനുകള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കോണ്‍വെന്റുകളില്‍ നടക്കുന്നത്. ക്രൈസ്തവ സഭയുടെ ഉടമസ്തതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാരിക തന്നെയാണ് കന്യാസ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കൊടും ക്രൂരതകള്‍ തുറന്ന് കാട്ടിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ബി ഹ്യുമെയിന്‍ ആന്‍ഡ് ഹോളി’ എന്ന് പേരില്‍ പുറത്തിറങ്ങിയ ലക്കത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രീകളുടെ ദുരിതങ്ങളും പുരുഷ മേധാവിത്വം നിറഞ്ഞ സഭയും ഇവര്‍ക്കായി കന്യാസ്ത്രീകള്‍ ചെയ്യേണ്ടി വരുന്ന സേവനങ്ങളും വാരിക വ്യക്തമാക്കുന്നു. വരുമാനം ഉണ്ടാക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള അന്തരം കന്യാസ്ത്രീ മഠങ്ങലില്‍ വളരെ വലുതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും കോണ്‍വെന്റുകളില്‍ നിഷേധിക്കപ്പെടുന്നു. കന്യാസ്ത്രീകള്‍ക്കും അര്‍ഥിനികള്‍ക്കും ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഇതിനാല്‍ ആര്‍ത്തവകാലത്ത് ശുചിത്വമില്ലാത്ത രീതികളാണ് സ്വീകരിക്കുന്നത്. സാനിറ്ററി പാഡുകള്‍ക്ക് പകരം തുണി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവര്‍ എന്നും ചീഫ് എഡിറ്റര്‍ ഡോക്ടര്‍ സുരേഷ് മാത്യു എഡിറ്റോറിയലില്‍ പറയുന്നു.nun1

ഫ്രാന്‍സീസ് മാര്‍പാപ്പയായിരുന്നു കന്യാസ്ത്രീകളെ വേലക്കാരികളായി ചൂഷണം ചെയ്യുന്ന പതിവ് നിര്‍ത്തലാക്കിയത്. ബിഷപ്പുമാര്‍ക്കും മറ്റും ഭക്ഷണം എടുത്ത് കൊടുക്കുന്നത് പോലും പണം വാങ്ങി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ കന്യാസ്ത്രീകളെയാണ് ഇതിനൊക്കെ ഉപയോഗിക്കുന്നത്. വിദേശങ്ങളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അനുഭവിക്കേണ്ടി വരുന്നത് കടുത്ത വിവേചനമാണ്.- എഡിറ്റോറിയലില്‍ പറയുന്നു.

കേരളത്തില്‍ സിസ്റ്റര്‍ അഭയ മുതലുള്ള കന്യാസ്ത്രീകളുമയി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണ വിധേയനായ പീഡനക്കേസില്‍ സഭയും സമിതികളും കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. ഫ്രാങ്കോ സഭയുടെ മകനാണെങ്കില്‍ പരാതിക്കാരിയായ കന്യാസ്ത്രീ സഭയുടെ മകളാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഇന്ന് സഭയുടെ ഇരുണ്ട മൂലകളില്‍ നിന്ന് കേള്‍ക്കുന്നത് വിശ്വാസഭഞഞ്ജനത്തിന്റെയും മാനസിക പീഡനത്തിന്റെയും ലൈംഗിക ദുരുപയോഗത്തിന്റെയും കഥകളാണ്. അവ നിരാശപ്പെടുത്തുകയും നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു. നമ്മുടെ സഹോദരിമാരായ സന്യാസിനികള്‍ മതപീഡകരില്‍ നിന്ന് ശാരീരികവും, ലൈംഗികവുമായ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം ഇടയന്മാരില്‍ നിന്ന് അവര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. അതിലും നിരാശയുളവാക്കുന്നത് പരാതികളിന്മേല്‍ അന്വേഷണം നടത്തുന്നതിലും, നടപടികള്‍ എടുക്കുന്നതിലും അധികാരികളുടെ ഉപേക്ഷയോ, താമസമോ ആണ്. കത്തോലിക്കാ സഭക്ക് സംഘടിതമായ ഭരണ വ്യവസ്ഥയും, വ്യവസ്ഥാപിതമായ നിയമ സംഹിതയും ഉണ്ടെന്നിരിക്കിലും, അതിന് ഫലവത്തായ പരാതി പരിഹാര വേദി ഇല്ല എന്നതാണ് ദയനീയമായ സത്യം. ഇടയന്‍ ചിതറുമ്പോള്‍ ആടുകള്‍ ചിതറുമെന്ന പേരില്‍ ഫാ. ജോസ് വള്ളിക്കാട് എഴുതി ലേഖനത്തില്‍ പറയുന്നു.nuns-story (1)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലെ മെത്രാന്‍മാരുടെ നിശബ്ദതയ്ക്കെതിരേ ഫാ.വള്ളിക്കാട്ട് ആഞ്ഞടിക്കുന്നുണ്ട്. ലൈംഗിക ദുരുപയോഗങ്ങള്‍ പരസ്യമാക്കാന്‍ അസാമാന്യ ധൈര്യം ആവശ്യമുണ്ട്. എന്നാല്‍ തുറന്നു പറച്ചില്‍ മാത്രമാണ് സഭയെ ശുദ്ധീകരിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും ഉള്ള അവസാന വഴി എന്ന് പലരും വിശ്വസിക്കുന്നു, കാരണം അവര്‍ തേടിയ എല്ലാ മാര്‍ഗങ്ങളും തിരസ്‌കരിക്കപ്പെട്ടു. തുറന്നു പറച്ചിലുമായി ചിലരെങ്കിലും മുന്നോട്ടു വരുന്നത് ആശ്വാസകരമാണ്.

അധികാരവും പണവും ഉള്ള മല്ലന്മാരുമായാണ് അവര്‍ക്ക് ഏറ്റുമുട്ടേണ്ടിവരുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തകരിലൊരാളെ സംബന്ധിച്ച് വലിയ പരാതികള്‍ ഉയര്‍ന്നിട്ടും ധാര്‍മികതയുടെയും, നീതിയുടെയും കാര്യസ്ഥന്മാരായ മെത്രാന്മാര്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അവരുടെ ക്രൂരമായ മൗനം കുറ്റക്കാരെ സ്വതന്ത്രമായി അഴിഞ്ഞാടാന്‍ സഹായിക്കുകയും, സഭയിലും സഭാ സംവിധാനങ്ങളിലും ഉള്ള വിശ്വാസികളുടെ വിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുന്നു. സഭ പീഡിതരുടെ കൂടെ അല്ല എന്നാണു തങ്ങളുടെ മൗനത്തിലൂടെ അവര്‍ ഉറപ്പിച്ചു പറയുന്നത്. സഭ സ്ത്രീകളുടെയും, ലൈംഗിക ദുരുപയോഗം ചെയ്യപ്പെട്ടവരുടെയും കൂടെ അല്ല.- വള്ളിക്കാട്ട് കുറ്റപ്പെടുത്തുന്നു.ക്രൈസ്തവ സഭയുടെ ഉടമസ്തതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാരിക തന്നെയാണ് കന്യാസ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കൊടും ക്രൂരതകള്‍ തുറന്ന് കാട്ടിയിരിക്കുന്നത്.ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് കന്യാസ്ത്രീ രംഗത്തെത്തിയതോടെയാണ് കന്യാസ്ത്രീ മഠങ്ങളിലെ ക്രൂരത ഒരോന്നായി പുറത്തു വരുന്നത്.

Top