നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി;സർക്കാർ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു

കൊച്ചി:നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി. ശമ്പളക്കാര്യത്തിലെ പരാതികള്‍ക്കെല്ലാ പരിഹാരം കണ്ട് വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു . അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കണമെന്ന ന‍ഴ്സുമാരുടെ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. വിജ്ഞാപനത്തില്‍ നിയമസെക്രട്ടറി ഒപ്പുവച്ചു. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ ന‍ഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിരിക്കും.

വിജ്ഞാപനം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ന‍ഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.നഴസുമാരുടെ ലോങ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് തുടങ്ങാനിരിക്കെ സമരത്തെ പൊളിക്കാനായി തന്നെയാണ് തിടുക്കത്തിൽ വിജ്ഞാപനമിറക്കിയത് . മിനിമം വേതനം 20,000 രൂപയായി നിലനിര്‍ത്തും. അലവന്‍സുകളുടെ കാര്യത്തിലാണു ധാരണയാകാനുള്ളത്. കരട് വിജ്ഞാപനത്തിലേതു നിലനിര്‍ത്തണോ കുറയ്ക്കണോ എന്നതിലാണു തര്‍ക്കം.തുടര്‍ന്ന് ലോങ് മാര്‍ച്ചിന്റെ കാര്യമില്ലെന്ന് സര്‍ക്കാര്‍ യുഎന്‍എ പ്രതിനിധികളെ അറിച്ചു.അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യമുന്നിയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞപാനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.എൻ യുടെ ലോഗ് മാർച്ച് സമരത്തെ പിന്തുണച്ച് രംഗത്ത് എത്തിയ വിടി ബൽറാമിന് പ്രത്യേക അജണ്ട ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു .പാർട്ടിയുടെ പിന്തുണയില്ലാതെ ബൽറാം രംഗത്ത് എത്തിയത് ചീപ്പ് പബ്ലിസിറ്റിക്കാണെന്നും പരക്കെ വിമർശനം ഉയന്നിരുന്നു .സർക്കാർ തീരുമാനം വന്നതോടെ ഒറ്റയാനായി സമരത്തിനിരനാണ് ആഹ്വാനം ചെയ്ത വി.ടി ബൽറാമിന് അമളിപറ്റിയിരിക്കയാണ് .

Top