ജിദ്ദ :കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ മൂന്നു മാസമായി ജിദ്ദയില്‍ ജയിലില്‍. ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം സ്വദേശികളായ മൂന്ന് നഴ്‌സുമാരാണ് ജിദ്ദയിലെ തായിഫ് ജയിലറയില്‍ മൂന്ന് മാസത്തോളമായി കഴിഞ്ഞു വരുന്നത്.കോട്ടയം പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയിട്ടുള്ളവരാണ് ഇവര്‍. രണ്ടു വര്‍ഷം മുന്‍പ് സൗദിയിലേയ്ക്ക് പോയിട്ടുള്ള ഇവര്‍ ജയിലിലാണെന്ന കാര്യം വീട്ടുകാര്‍ ഇനിയും അറിഞ്ഞിട്ടില്ല.
നാട്ടില്‍ നിന്നും സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണ് സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലിക്കായി മൂവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ജോലിയ്ക്ക് കയറിയ ശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്.സൗദി പൊതുമാപ്പ് ആനൂകൂല്യം മുതലെടുത്ത് നാട്ടിലേക്ക് തിരിച്ചുവരാന്‍ മൂന്നു പേരും ശ്രമം നടത്തിയിരുന്നു. പക്ഷെ കേസുള്ളതിനാല്‍ ഈ നീക്കവും പരാജയപ്പെടുകയായിരുന്നു
ചതിക്കപ്പെട്ടു !..മൂന്ന് നഴ്‌സുമാര്‍ മൂന്നു മാസമായി ജിദ്ദയില്‍ ജയിലില്‍.കോട്ടയം സ്വദേശിനികളായ നഴ്‌സുമാരെ കുടുക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്
Tags: nurses