കർണാടകത്തിലെ നഴ്സിംഗിന് അംഗീകാരമില്ല!..വിദ്യാർഥികൾ ആശങ്കയിൽ! നഴ്സിംഗ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ

ബംഗളൂരു: കർണാടകത്തിലെ നഴ്സിംഗ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ(ഐഎൻസി) രംഗത്ത്. ഐഎൻസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നു കർണാടകത്തിലെ നഴ്സിംഗ് കോളജുകളുടെ പേരുകൾ ഒഴിവാക്കി.

ഇതോടെ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർഥികൾക്കു കർണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതേതുടർന്നാണ് വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്‍റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.

Top