പിണറായി സര്‍ക്കാറിന്റെ അനാസ്ഥ: പോലീസ് കാണിക്കുന്നത് ഗുരുതര അലംഭാവം!!! പെണ്‍കുട്ടിയെ രക്ഷക്കായി ആണ്‍വേഷം കെട്ടിച്ച ഗതികേട്

ഓച്ചിറയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പോലീസ് കാണിച്ചത് തികഞ്ഞ അനാസ്ഥയെന്ന് തെളിയുന്നു. തെരുവ് കച്ചവടക്കാരായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം ഒരു സംഘം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് മുമ്പും അതിന് ശേഷവും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരിടേണ്ടിവരുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്.

ദിവസം സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയുടെ പിതാവ് പറയുന്നത് ഇങ്ങനെ: ഒരു വര്‍ഷം മുന്‍പ് തന്റെ പെണ്‍മക്കള്‍ക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമുണ്ടായി. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞത് പെണ്‍മക്കളെ ആണ്‍കുട്ടികളായി തോന്നുന്ന വിധത്തില്‍ വളര്‍ത്തിയാല്‍ മതിയെന്നായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനായുള്ള മാര്‍ഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതി എന്നായിരുന്നു. ഇതിന്‍ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാള്‍ക്ക് ഏഴ് കുട്ടികളുള്ളതില്‍ അഞ്ച് പേര്‍ പെണ്‍ കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ്. ഇതര സംസ്ഥാനക്കാരനായതിനാലും മറ്റുള്ളവരുടെ പിന്‍തുണ ഇല്ലാത്തതിനാലും പൊലീസ് നിഷ്‌ക്രിയത്വം കാട്ടുകയാണ് ഈ കുടുംബത്തോട്.

തട്ടിക്കൊണ്ട് പോകല്‍ നടന്നതിന് ശേഷവും പോലീസ് അനാസ്ഥ തുടരുകയാണ്. തട്ടിക്കൊണ്ട് പോയതിനെക്കുറിച്ചുള്ള പരാതിയില്‍ മൊഴി എടുക്കുന്നതിനായി ഈ മാതാപിതാക്കളെ എസ്‌ഐയും സംഘവും സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയാണ് ചെയ്തത്. പോക്‌സോ നിയമപ്രകാരം ഇവരുടെ അടുത്തെത്തി വിശദമായ മൊഴി എടുക്കുന്നതിന് പകരമാണ് പോലീസ് ഈ വിധത്തില്‍ പ്രവര്‍ത്തിച്ചത്.

നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിന് ശേഷമാണ് പോലീസ് അനങ്ങിത്തുടങ്ങിയത്. എങ്കില്‍പോലും കാര്യക്ഷമായി അന്വേഷണം നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവവും ചോദ്യം ചെയ്യപ്പെടുകയാണ്. പിണറായി സര്‍ക്കാരിന് കീഴില്‍ പോലീസ് അനാസ്ഥകളുടെ ഒരു കൂമ്പാരം തന്നെയുണ്ടെന്നും വിമര്‍ശനം ഉയരുന്നു.

Top