ട്രെയിനിന് മുന്നില്‍ ചാടാനൊരുങ്ങി; ഒടുവില്‍ രക്ഷിച്ച യുവാവിന്റെ മകളെ തട്ടികൊണ്ടുപോയി, യുവതി അറസ്റ്റില്‍

മുംബൈ: തന്നെ ആത്മത്യയില്‍ നിന്നും രക്ഷിച്ചയാളുടെ മകളെ തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയില്‍. യത്മാലില്‍ നിന്നുള്ള അഞ്ജലിയെന്ന 25 വയസ്സുകാരിയെയാണ് താനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ അഞ്ജലി ശ്രമിച്ചത്. ഇത് കണ്ടുവന്ന യുവാവ് അഞ്ജലിയെ ചാടാന്‍ അനുവദിച്ചില്ല. തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ആരും സംരക്ഷിക്കാനില്ലെന്നും ഇവര്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം അഞ്ജലിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അഞ്ജലി ഇദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം താമസമാരംഭിച്ചു.

ഒക്ടോബര്‍ നാലിന് ഇദ്ദേഹത്തിന്റെ അമ്മ കുഞ്ഞിന് ബിസ്‌കറ്റ് വാങ്ങി നല്‍കാന്‍ അഞ്ജലിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെയും കൊണ്ട് പുറത്തുപോയ യുവതി മടങ്ങിവാരതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Top