നീതു 14 ദിവസത്തേക്ക് റിമാൻഡിൽ ! കുട്ടിയെ തട്ടിയെടുത്തത് ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കാൻ ലക്ഷ്യം

കോട്ടയം:മെഡിക്കൽ കോളജിൽനിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ നീതു രാജിനെ കോടതി റിമാന്‍‍‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽനിന്ന് നീതു കുട്ടിയെ തട്ടിയെടുത്തത് കാമുകൻ പിരിയാതിരിക്കാനാണെന്ന് നീതു മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കിയിരുന്നു.

കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ​ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും. ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമുകൻ പിരിയാതിരിക്കാനാണ് കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽനിന്ന് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. ഒന്നര വർഷം മുൻപു ടിക്ടോക് വഴിയാണ് നീതു കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെ പരിചയപ്പെടുന്നത്.

ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗർഭിണിയായി. എന്നാൽ മാസങ്ങൾക്ക് മുൻപു ഗർഭം അലസി. ഈ വിവരം ഇബ്രാഹിമിൽനിന്ന് മറച്ചുവച്ചു. കുഞ്ഞെവിടെയെന്ന് ചോദ്യങ്ങൾ ഉയർന്നതോടെയായിരുന്നു മോഷ്ടിക്കാനുള്ള തീരുമാനം. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായതും കൃത്യത്തിന് പ്രേരിപ്പിച്ചു. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് നഴ്സിന്റെ കോട്ട് വാങ്ങിയത്.

Top