വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; സുഹൃത്ത് പോലീസ് പിടിയില്‍

തൃശൂര്‍: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനി നീതു (22) ആണ് ക്രൂരതയ്ക്ക് ഇരയായത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും. കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

Top