18 മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ വനിതാ പൊലീസ് ഓഫീസറുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്ന വീഡിയോ പുറത്ത്  

 

 

മുംബൈ :18 മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ വനിതാ പൊലീസ് ഓഫീസറുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. നവി മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥ അശ്വനി കുമാര്‍ ജയകുമാരിയുടെ തിരോധാനത്തിലാണ്  കഴിഞ്ഞ ദിവസം നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താനായത്. താനെയിലെ പൊലീസ് ഓഫീസറായ അഭയ് കുരുണ്ട്കറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. മുംബൈ സ്വദേശിയായ രാജു ഗോറെയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. കാണാതാവുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബന്ധം വേര്‍പിരിഞ്ഞത്. ഇവര്‍ക്കിടയില്‍ ഒരു മകളുമുണ്ട്. അഭയുമായി അഞ്ജലിക്കുള്ള അവിഹിത ബന്ധം രാജു അറിഞ്ഞതിനെ തുടര്‍ന്നാണ് ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതിന് ശേഷം അഞ്ജലി അഭയിനെ വിവാഹം കഴിക്കുന്നതിനായി നിരന്തരം നിര്‍ബന്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ അഭയ് ഇതിന് ഒരുക്കമായിരുന്നില്ല. ഇതേ തുടര്‍ന്ന് അഭയും അഞ്ജലിയും തമ്മില്‍ വഴക്കുണ്ടാകുന്നതും ഒടുവില്‍ യുവതിയെ കൈയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് അഞ്ജലിയുടെ സഹോദരന്റെ പരാതിയില്‍ അഭയിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 15 ാം തീയതിയാണ് യുവതിയെ കാണാതാവുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

Top