
ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചു. അപകടത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയില്‍ ബാലസോര്‍ ജില്ലയിലെ ആന്‍ഗുള, ജഗന്നാഥപുര്‍ എന്നീ വില്ലേജുകളിലായാണ് അപകടം.
ഒഡിഷയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35 പേര്‍ മരിച്ചു. 36 പേര്‍ക്കു പൊള്ളലേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഖുര്‍ദ, ബാലസോര്‍, ഭദ്രക്, കിയോഞ്ചര്‍, മയൂര്‍ഭഞ്ജ്, നയാഗഡ്, ജാജ്പൂര്‍, സംബല്‍പൂര്‍ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്. അതേസമയം, മരണസംഖ്യ 40 ആയെന്ന് ഓള്‍ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
മിന്നലില്‍ നിരവധി മരങ്ങള്‍ കത്തിപ്പോവുകയും വീടുകള്‍ക്കു കേടുപാടുകളുണ്ടാകുകയും ചെയ്തു. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തുറന്ന പ്രദേശങ്ങളില്‍ ജോലിചെയ്തിരുന്നവരാണ് മരിച്ചവരില്‍ പലരും. ഒഡിഷയുെട തീരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.