നഗരത്തെ വിറപ്പിച്ച് മിന്നല്‍ പ്രളയം: ബൈക്ക് യാത്രികര്‍ ഒലിച്ചു പോയി

ബലഗവി: കര്‍ണാടകയിലെ ബലഗവിയില്‍ മിന്നല്‍ പ്രളയത്തില്‍ ഒരു മരണം. ബലഗവിയില്‍ നിന്നും 15 കിമീ അകലെ ദേശീയ പാത നാലിലാണ് അപകടമുണ്ടായത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരന്മാര്‍ മഴയില്‍ നിന്നും രക്ഷതേടി ഒരു മരത്തിന് കീഴില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്ത് മലയില്‍ നിന്നും കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ ഇരുവരും ഒഴുകി പോവുകയായിരുന്നു. സഹോദരന്മാരില്‍ ഒരാള്‍ രക്ഷപ്പെട്ടുവെങ്കിലും രണ്ടാമന് മരണം സംഭവിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കഴിഞ്ഞ മൂന്ന് ദിവസമായി ബലഗവിയില്‍ ശക്തമായ മഴയായിരുന്നു. എന്നാല്‍ ശനിയാഴ്ച മഴയ്ക്ക് ശമനം ലഭിച്ചിരുന്നു.

Top