ഭുപനേശ്വര്‍: ഒഡീഷയിലെ ബോലംഗിര്‍ ജില്ലയില്‍ ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടുറോഡില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി. പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുമുദ്ര ഗ്രാമത്തി ബിന്ദിയ സാബര്‍ എന്ന യുവതിയുടെ കുടുംബം ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ വരാന്‍ സാധിക്കില്ലെന്നായിരുന്നു പ്രതികരണം. ഓട്ടോയില്‍ യുവതിയെ ആശുപ്രതിയില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാത്രമധ്യേ ഇവര്‍ പ്രസവിച്ചു. സഹായത്തിനായി ആശാ വര്‍ക്കറെ വിളിച്ചിരുന്നുവെന്നും ഇവരും തങ്ങള്‍ക്കൊപ്പം എത്തിയില്ലെന്നും കുടുംബം ആരോപിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.