10 വയസുകാരനെ മുതല കടിച്ചുകൊന്നു; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

ഭുവനേശ്വര്‍: ഒഡിഷയിലെ കേന്ദ്രപാര ജില്ലയില്‍ 10 വയസുകാരനെ മുതല കടിച്ചുകൊന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അശുതോഷ് ആചാര്യയാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭിതാര്‍കനിക ദേശീയ ഉദ്യാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള നിമാപൂര്‍ ഗ്രാമത്തിലെ ബ്രാഹ്‌മണി നദിയില്‍ കുളിക്കാനിറങ്ങിയ അശുതോഷിന്റെ മേല്‍ മുതല ചാടിവീഴുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ പകുതി ഭക്ഷിച്ച മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

Read also: നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ രാഷ്ട്രീയത്തിലേക്ക്; പിന്തുണയുമായി പിതാവ്; ഏത് പാര്‍ട്ടിയില്‍ ചേരും?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top