ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു. 6000 രൂപയ്ക്ക് വീടില്ല. വയനാട്ടിൽ ക്യാമ്പുകളിലെ ദുരിതബാധിതർക്ക് നേരെ ക്രൂരത !ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായ ദുരിതബാധിതയായ വീട്ടമ്മയുടെ വാക്കുകൾ.

കൽപ്പറ്റ : വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വസിക്കുന്നവർക്ക് നേരെ ഉദ്യോഗസ്ഥരുടെ ക്രൂരത . ക്യാമ്പുകളിൽ നിന്നും നിർബന്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാട്ടാണ് ശ്രമിക്കുന്നു.ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായ ദുരിതബാധിതയായ വീട്ടമ്മയുടെ വാക്കുകൾ ഞെട്ടിക്കുന്നതാണ് . ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് നമ്മൾ തന്നെ വീട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട് കിട്ടാനില്ല. അതോടെ മകളുടെ വീട്ടിലേക്ക് മാറേണ്ട സ്ഥിതിയായി. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്നും മുണ്ടക്കൈ സ്വദേശി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങൾ ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും ദുരിതബാധിതർ പറയുന്നു.

Top