ഒ.ഐ.സി.സി കുവൈറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കുവൈറ്റ്: ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ഡി.കെയുമായി സഹകരിച്ച് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു ഒക്ടോബർ 1 വെള്ളിയാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തപ്പെടുന്ന രക്തദാന ക്യാമ്പിന്റെ ഫ്‌ലെയർ പ്രകാശനവും രെജിസ്‌ട്രേഷൻ ഉൽഘാടനവും ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോണ് തുരുത്തിക്കര നിർവഹിച്ചു.

ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാപ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രകമ്മിറ്റിയങ്ങം രാമകൃഷ്ണൻ കള്ളാർ, വൈസ്പ്രസിഡന്റുമാരായ നാസ്സർ ചുള്ളിക്കര, പുഷ്പരാജൻ ഒ വി , സുരേന്ദ്രൻ മുങ്ങത്ത്, സെക്രട്ടറി സുരേന്ദ്ര മോഹൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി സെക്രട്ടറിമാർ, എക്‌സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രെഷറർ രാജേഷ് നന്ദിയും പറഞ്ഞു.

 

Top