ദില്ലി: ഷോപ്പിംഗിന് പോകുന്നതിനിടയില്‍ വനിത ജഡ്ജിയോട് മോശമായി പെരുമാറിയ ഒല കാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വനിതാ ജഡ്ജിയെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കുമേലുള്ള കുറ്റം. വടക്കന്‍ ദില്ലിയിലാണ് സംഭവം നടന്നത്.
സന്ദീപ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഗുര്‍ഗാവോണില്‍ നിന്നുമാണ് ഇയാളെ രൂപ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ ഷോപ്പിംഗിന് പോകുന്നതിനാണ് പരാതിക്കാരിയായ ടിസ് ഹസാരി കോടതി ജഡ്ജി സന്ദീപിന്റെ കാര്‍ വിളിച്ചത്. ഷോപ്പിംഗിനായി അല്‍പ്പനേരം കാത്തുകിടക്കാന്‍ ജഡ്ജി ഇയാളോട് ആശ്യപ്പെട്ടു. എന്നാല്‍ രണ്ട് മിനിട്ട് കഴിഞ്ഞതോടെ ഇയാള്‍ ജഡ്ജിയെ അസഭ്യം പറയാന്‍ തുടങ്ങി. ജഡ്ജിയുടെ ബാഗ് ഇയാള്‍ റോഡില്‍ എറിഞ്ഞതായും പൊലീസ് പറഞ്ഞു.
ഐപിസി 354 എ, 509, 427 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഓല കാബ് ഡ്രൈവര്‍മാര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ദില്ലിയില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.