നിയാണ്ടര്‍താല്‍ മനുഷ്യര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ ആദിമരൂപമായ ഹോമോസാപ്പിയന്‍സുമായി ഇണചേര്‍ന്നിരുന്നെന്ന് പഠനം. രണ്ടു മനുഷ്യവര്‍ഗങ്ങളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ സങ്കരവിഭാഗം മനുഷ്യര്‍ ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു. വിവിധ വന്‍കരകളില്‍ നിന്നുള്ള ആളുകളില്‍ ഒരു ശതമാനം മുതല്‍ നാല് ശതമാനം വരെ നിയാണ്ടര്‍താല്‍ ജീനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടന്‍മുതല്‍ മറ്റു മനുഷ്യവര്‍ഗത്തിന്റേതായ ജീനുകളും ആധുനിക മനുഷ്യനില്‍ അടങ്ങിയിരിക്കുന്നതായി ശാസ്ത്രലോകം പറയുന്നു. 2010ല്‍ സൈബീരിയയില്‍ നിന്നും കണ്ടെത്തിയ പ്രാചീന മനുഷ്യന്റെ ചെറുവിരല്‍, പല്ല്് തുടങ്ങിയ എല്ലിന്‍ കഷണത്തില്‍ നിന്നുമാണ് ഡെനിസോവന്‍സ് എന്ന മനുഷ്യവിഭാഗത്തെ ശാസ്ത്രലോകം കണ്ടെത്തുന്നത്. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിഷ്യന്‍ ഷാരോണ്‍ ആര്‍. ബ്രൗണിങിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനം സെല്‍ ജേര്‍ണലിലാണ് ഈക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയ്ക്ക് കുറുകെ സഞ്ചരിച്ച മനുഷ്യര്‍ വിവിധ ഡെനിസോവന്‍സ് വിഭാഗങ്ങളുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് ജേണല്‍ സെല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.756,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആധുനിക മനുഷ്യരും നിയാണ്ടര്‍താല്‍ മനുഷ്യരും വെവ്വേറെ വിഭാഗങ്ങളായത്. അതിന്‌ശേഷം വേര്‍പിരിഞ്ഞ ഡെനിസോവന്‍സും നിയാണ്ടര്‍താലുകളും അടുത്ത ബന്ധമുള്ള സസ്തനികളായിരുന്നു. ഇവര്‍ പിന്നീട് ഇരുവിഭാഗങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തു. യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 5,500ലധികം ജനിതക ഘടനകളാണ് പരിശോധനയ്ക്കായി വിധേയമാക്കിയത്. പ്രാചീന മനുഷ്യരൂടെ ഡി.എന്‍.എയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പഠനം കണ്ടെത്തി. ബ്രട്ടീഷുകാരിലും ബംഗാളികളിലും തെക്കേ അമേരിക്കയില്‍ നിന്നുള്ളവരിലുമായി നിയാണ്ടര്‍താല്‍ മനുഷ്യരുടേതായ ജീനിന്റെ സാനിധ്യം കണ്ടെത്തിയതായി. എന്നാല്‍ നിയാണ്ടര്‍ത്താല്‍ ജീനുകളുടെ സാന്നിധ്യമില്ലാത്ത മറ്റൊരു വിഭാഗവും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. അത് ഡെനിസോവന്‍ ജീനുമായി മാത്രം സാമ്യമുള്ളതായിരുന്നു. കിഴക്ക് ഭാഗത്തേക്ക് കുടിയേറിയ പ്രാചീന മനുഷ്യര്‍ രണ്ട് വ്യത്യസ്ത ഡെനിസോവന്‍ വിഭാഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനമെന്ന് ബ്രോണിങ് പറയുന്നു. അതില്‍ ഒന്ന് വടക്ക് ഭാഗത്ത് ചൈന, ജപ്പാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ഏഷ്യയുടെ തെക്ക് കിഴക്കന്‍ ഭാഗത്താണ് രണ്ടാമത്തേത്. ഇതുവഴിയാണ് മറ്റൊരു സങ്കരവിഭാഗത്തിന്റെ സാന്നിധ്യത്തിന് ഗവേഷകര്‍ സ്ഥിരീകരണം നല്‍കിയത്.
നിയാണ്ടര്‍താല്‍ മനുഷ്യരുമായി ആധുനിക മനുഷ്യര്‍ ഇണചേര്‍ന്നിരുന്നെന്ന് പഠനം
Tags: old man