നിരോധിച്ച തരം ബാഗുകളുമായി ഇനിമുതല്‍ ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ റീ പാക്കിങിന് പ്രത്യേക നിരക്ക് നല്‍കേണ്ടിവരും

മസ്‌കത്ത്: ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ നിരോധിച്ച തരം ബാഗുകളുമായി എത്തുന്നവര്‍ ഇനിമുതല്‍ അവ റീ പാക്ക് ചെയ്യുന്നതിനായി നിശ്ചിത നിരക്ക് നല്‍കേണ്ടി വരും. മസ്‌കത്ത്, സലാല, സൊഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ പ്രത്യേക തരത്തിലുള്ള ലഗേജുകള്‍ എയര്‍പോര്‍ട്ടില്‍ നിരോധിച്ചിരുന്നു.

അതിനു പിന്നാലെയാണ് അത്തരം ബാഗുകളുമായി എത്തുന്നവരില്‍ നിന്ന് പ്രത്യേകം നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചത് ഓഗസ്റ്റ് ഒന്നു മുതലാണ് പ്രത്യേക നിരക്ക് പ്രാബല്യത്തില്‍ വന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ തരത്തിലുള്ള ലഗേജുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നേരത്തെ സൗജന്യമായാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ നല്‍കിയിരുന്നത്. ചെറിയ പെട്ടികള്‍ക്ക് 2.5 റിയാലും വലിയ പെട്ടികള്‍ക്ക് നാല് റിയാലുമാണ് നിരക്ക് ഈടാക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികൃതര്‍ നല്‍കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ. വിമാനത്താവളത്തിലെ നടപടികള്‍ സുഗമമാക്കുന്നതിന് രാജ്യാന്തര നിയമങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Top