മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളി നഴ്‌സുമാര്‍ പ്രതിസന്ധിയില്‍. എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നഴ്‌സുമാരുടെ ജോലിയെ ബാധിച്ചിരിക്കുകയാണ്. മലയാളി നഴ്‌സുമാരുടെ പ്രതീക്ഷകള്‍ക്ക് തടസ്സമായത് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ആക്കിയതോടെയാണ്. ഇപ്പോഴിതാ മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്നും നഴ്സിങ് ജോലി ഭീതിയിലായിരിക്കുന്നു.
എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിദേശ ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചുവിടാനാണ് ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മലയാളി നഴ്സുമാര്‍ അടക്കമുള്ളവരെയാണു പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതിനകം ഒമാനില്‍ നിന്നും ഒരുപാട് മലയാളി നഴ്സുമാര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിക്കഴിഞ്ഞു. ദോഫാര്‍ ഏരിയയില്‍ മാത്രം 100 ലേറെ പേര്‍ക്കും, സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ നിന്ന് മാത്രം 36 പേര്‍ക്കും ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടി.
ഒമാനില്‍ നിന്നും ഈ ഒരു മാസത്തിനകം 350 വിദേശ നേര്സുമാരെ പിരിച്ചു വിടാന്‍ ആണ് ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്നാണു സൂചന. ഓഗെസ്റ്റ് 1 ന് പിരിഞ്ഞു പോകാന്‍ ആണ് ഈ കത്തില്‍. കൂടുതലും 10 വര്‍ഷത്തിന്‍ മുകളില്‍ പ്രവൃത്തിപരിചയം ആയവര്‍ക്കാണു പിരിഞ്ഞു പോകാനുള്ള കത്തു കിട്ടിയത്. ഒന്നര വര്‍ഷം ആയവരും സിക്ക് ലീവ് കൂടുത്തല്‍ എടുത്തവരും പട്ടികയില്‍ ഉള്‍പ്പെടും.
അതോടൊപ്പം തന്നെ ഓഗെസ്റ്റ് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടു വാടകയും , വിമാന ടിക്കറ്റും ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും നിര്‍ദേശവും വന്നിട്ടുണ്ട്. മൊത്തത്തിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. ജൂലൈയോടെ ഇക്കാര്യങ്ങളൊക്കെ നടപ്പാക്കും.
എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ധനമന്ത്രാലയം തീരുമാനിച്ചത്. ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കു കൊടുക്കേണ്ടെന്നായിരുന്നു തീരുമാനം. ഇന്‍ഷുറന്‍സ്, സ്‌കൂള്‍ ഫീസ് അലവന്‍സ്, ലോണ്‍, ബോണസഎ അലവന്‍സ് മുതലായവ എടുത്തുകളയുകയും ചെയ്തു.
വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാര്‍ഷിക വിമാനടിക്കറ്റും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാരിനു വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു എന്ന കാരണത്താലാണ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ എടുത്തു കളയുന്നത്. ഇതിനിടെയാണ് നഴ്സുമാരെയും പ്രതിസന്ധിയിലാക്കി പലര്‍ക്കും ടെര്‍മിനേഷന്‍ ലെറ്റര്‍ ലഭിച്ചത്.