രാജ്യത്ത് ഒ​മി​ക്രോ​ൺ കേസുകളിൽ വൻ വർദ്ധന; ഏറ്റവും കൂടുതൽ രോ​ഗികൾ ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്രയിലും

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ഭീതിപരത്തി ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ്യാ​പി​ക്കു​ന്നു. ഇ​തു​വ​രെ 213 കേ​സു​ക​ളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ​തി​ൽ പ​കു​തി​യും ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്രയിലുമാണ്.

ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​റ​മേ തെ​ലു​ങ്കാ​ന (20), ക​ർ​ണാ​ട​ക (19), രാ​ജ​സ്ഥാ​ൻ (18), കേ​ര​ളം (15), ഗു​ജ​റാ​ത്ത് (14), ഉ​ത്ത​ർ​പ്ര​ദേ​ശ്(​ര​ണ്ട്), ആ​ന്ധ്ര​പ്ര​ദേ​ശ്(​ഒ​ന്ന്), ച​ണ്ഡി​ഗ​ഢ് (ഒ​ന്ന്), ത​മി​ഴ്നാ​ട് (ഒ​ന്ന്) പ​ശ്ചി​മ​ബം​ഗാ​ൾ (ഒ​ന്ന്) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഒ​മിക്രോ​ണ്‍ ബാ​ധി​ത​രി​ൽ 77 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനൊപ്പം കോവിഡ് കേസുകളും വർദ്ധിക്കുന്നുണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്ന് 18 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് 6,317 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.

 

Top