രാജ്യത്ത് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍; രോ​ഗബാധ ഡൽ​ഹിയിൽ

ന്യൂഡൽഹി: രാജ്യത്ത് പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധിച്ചു. ഡല്‍ഹിയിലാണ് രോ​ഗബാധ. നിലവിൽ ഡൽഹിയിൽ മാത്രം 20 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 97ആയി.

വ്യാഴാഴ്ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കര്‍ണാടകയിൽ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിൽ 5 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഒമിക്രോൺ കണ്ടെത്തിയ വ്യക്തിയുടെ സ‍മ്പർക്ക പട്ടികയിലുള്ള രണ്ടുപേർക്കും കോംഗോയിൽ നിന്ന് വന്ന 35കാരനായ എറണാകുളം സ്വദേശിക്കും യുകെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിനിയായ 22കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Top