ഉമ്മൻചാണ്ടിക്കും യുഡിഎഫിനു വേണ്ടി കോട്ടയത്തെ തിരഞ്ഞെടുപ്പു സംവിധാനം; കലക്ടറെ മാറ്റിയിട്ടും രാഷ്ട്രീയം മാറ്റാതെ കലക്ടറേറ്റ്: കോട്ടയത്ത് ഉദ്യോഗസ്ഥ അടിയന്തരാവസ്ഥ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കും യുഡിഎഫിനും പ്രത്യേകിച്ചു കോൺഗ്രസിനും വേണ്ട സഹായങ്ങളെല്ലാം ചെയ്തു നൽകി കോട്ടയത്തെ സർക്കാർ സംവിധാനങ്ങളുടെ രാഷ്ട്രീയ ചായ് വ്. തിരഞ്ഞെടുപ്പിൽ പരസ്യമായ രാഷ്ട്രീയ പ്രഖ്യാപനുമായി സർക്കാർ വിരുദ്ധ വാർത്തകളും, പ്രതിപക്ഷ സഥാനാർഥികളെക്കുറിച്ചെഴുതിയ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെയുമാണ് ഇപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ ഭീകര നടപടികൾ. അടിയന്തരാവസ്ഥയ്ക്കു സമാനമായ പ്രവർത്തനമാണ് ജില്ലാ ഭരണകൂടത്തിന്റെ മാസ് മീഡിയ വിഭാഗവും പബ്ലിക്ക് റിലേഷൻസ് വിഭാഗവും ചേർന്നു നടപ്പാക്കുന്നത്.
പ്രതിപക്ഷ സ്ഥാനാർഥികളെക്കുറിച്ചു വാർത്തയെഴുതിയ കേരള കൗമുദി, ദേശാഭിമാനി പത്രങ്ങൾക്കെതിരെയാണ് ഇപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ നടപടിയെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ രംഗത്തിറങ്ങിയ എസ്എഫഐ നേതാവ് ജെയ്ക് സി.തോമസിനെ പരിചയപ്പെടുത്തിയെഴുതിയ വ്യക്തി വിവരണത്തിന്റെ പേരിൽ ആരോപണ വിധേയനായിരിക്കുന്നത് കേരള കൗമുദിയുടെ പ്രത്യേക ലേഖകൻ വി.ജയകുമാറാണ്. ജെയ്കിനെ സിപിഎം പുതുപ്പള്ളിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ജയകുമാർ എഴുതിയ ലേഖനമാണ് ജില്ലാ ഭരണകൂടത്തിലെ പ്രമുഖരെ ചൊടിപ്പിച്ചിരിക്കുന്നത്. ജയകുമാറിന്റെ ലേഖനത്തിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസാണ് ഇപ്പോൾ അയച്ചിരിക്കുന്നത്. സ്ഥാനാർഥിയെപ്പറ്റി എഴുതി എന്ന ഒറ്റക്കാരണത്താലാണ് ഇപ്പോൾ ജയകുമാറിനെതിരെ നടപടി. ദേശാഭിമാന ദിനപത്രത്തിനെതിരെയും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയെല്ലാം പരിചയപ്പെടുത്തിയ കോളങ്ങളെല്ലാം ഇതേ പത്രത്തിൽ ദിവസങ്ങളോളം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ എതിർസ്ഥാനാർഥിയെ പരിചയപ്പെടുത്തിയ കോളം എത്തിയപ്പോൾ ഉമ്മൻചാണ്ടി ഭക്തരുടെ വികാരം വ്രണപ്പെടുകയായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് നിലവിൽ കോട്ടയം ജില്ലയിലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകർ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തുകയും, മെത്രാൻകായൽ നികത്താനും സർക്കാർ ഭൂമി കയ്യേറുന്നതിനും സംസ്ഥാന സർക്കാരിനു ഒത്താശ ചെയ്തു കൊടുത്ത മുൻ ജില്ലാ കലക്ടർ യു.വി ജോസിനെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടു സ്ഥലം മാറ്റിയിരുന്നു. യു.വി ജോസ് പോകുന്നതിനു മുൻപുള്ള അവസാന ആഴ്ചയിലായിരുന്നു ഇത്തരത്തിൽ ജില്ലയിലെ മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top