ഓണപൂക്കളവും ഓണസദ്യയും ഓപ്പറേഷന്‍ തിയേറ്ററില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഓണാഘോഷം വിവാദമായി

തിരുവനന്തപുരം:മെഡിക്കല്‍കോളെജില്‍ ഓണസദ്യയും പൂക്കളവും തയ്യാറാക്കണമെങ്കില്‍ ഏറ്റവും ഉചിതം എവിടെയാണ്…അതിനുത്തരം കണ്ടുപിടിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കള്‍ കോളെജ് സൂപ്രണ്ടാണ്. ആശുപത്രിയിലെ പ്രധാന കേന്ദ്രമായ ഓപ്പറേഷന്‍ തിയേറ്റര്‍ തന്നെ അതിനായി തിരഞെടുത്തുകളഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പിയാണ് ഡോക്ടര്‍മാരും ജീവനക്കാരും ഓണം കെങ്കേമമാക്കിയത്.

ശുചിത്വ മനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പിയത്. 600 പേര്‍ക്ക് സദ്യ കൊടുത്തു. സദ്യക്ക് പുറമെ ഓപ്പറേഷന്‍ തീയേറ്ററില്‍ പൂക്കളവും ഒരുക്കിയിട്ടുണ്ടായിരുന്നു. സൂപ്രണ്ടിന്രെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ തീയേറ്ററിലെ ഓണാഘോഷം പൊടിപിടിച്ചത്. സംഭവം റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്തയാക്കിയതോടെ സുപ്രണ്ടിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top