ഓണത്തിനിടയില്‍ അദ്ധ്യാപകര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് വിദ്ധ്യാഭ്യാസ വകുപ്പ്

ഓണപ്പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയില്‍ സ്‌കൂള്‍ പാര്‍ലമെന്‍റെ് തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി അറിയിച്ച് പ്രധാനധ്യാപകര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഇതോട അധ്യാപകര്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

ഓണത്തിന് മുന്നോടിയായുള്ള പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ 30 വരെയുള്ള ദിവസത്തില്‍ നടത്തണമെന്ന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. പരീക്ഷാ തയ്യാറെടുപ്പിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സര്‍ക്കുലര്‍ എത്തിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് 14 നാണ് തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങേണ്ടത്. 17 പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി, 22 മുതല്‍ 30 വരെയുള്ള തീയതികളില്‍ വോട്ടെടുപ്പും സത്യ പ്രതിഞ്ജയും നടത്തണം. പാര്‍ലമെന്റിന്‍റെ ആദ്യ യോഗം 30 ന് ചേരണമെന്നും ഉത്തരവില്‍ പറയുന്നു.

ഓണപ്പരീക്ഷ നിശ്ചയിച്ചിട്ടുള്ള ദിനങ്ങളില്‍ത്തന്നെ സ്‌കൂള്‍ പാര്‍ലമെന്‍റെും നിശ്ചയിച്ച തീരുമാനത്തിനെതിരെ പൊതുവിദ്യാഭ്യാസ് ഡയറക്ടറെ സമീപിക്കാനൊരുങ്ങുകയാണ് പ്രധാനധ്യാപകരും സംഘടനാ നേതാക്കളും

പരീക്ഷാ ദിനത്തില്‍ തന്നെ തിരഞ്ഞെടുപ്പും നടത്താന്‍ ഉത്തരവിട്ട പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി കുറ്റകരമായ അനാസ്ഥയാണെന്നാണ് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ജെ മുഹമ്മദ് റാഫി പറഞ്ഞു.

Top