ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.കശ്മീരിലെ നൗഷെറ മേഖലയിലാണ് വെടിവെപ്പുണ്ടായത്. നൗഷെറ സെക്ടറിലെ നിയന്ത്രണരേഖയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതേസമയം പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലും പാക് സൈന്യം ഷെല്ലാക്രമണം നടത്തി.സ്ഥലത്ത് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ചൈനീസ് പട ഭയന്നു വിറച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായ ആക്രമണം ചൈനീസ് സൈന്യം പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവ ശേഷം ചൈനീസ് ഭാഗത്ത് പെട്ട മേജർമാർ ഉള്‍പ്പെടെയുള്ള സൈനികരാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് ശേഷം മേജർമാർ ഉൾപ്പെടെയുള്ള പത്ത് സൈനികർ ചൈനീസ് ഭാഗത്ത് പെട്ടു പോയിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൂട്ടപ്പൊരിച്ചിലിനു ശേഷം ഇന്ത്യൻ ഭാഗത്ത് ചൈനീസ് സൈനികരും പെട്ടു പോയിരുന്നു. ഇന്ത്യയുടെ സൈനികര്‍ അവരുടെ കസ്റ്റഡിയിലുണ്ടായിരുന്ന സമയങ്ങളിലും ചൈനീസ് പട്ടാളക്കാർ ആകെ പരിഭ്രാന്തമായ അവസ്ഥയിലായിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് അപത്രീക്ഷിതമായ സംഭവ വികാസങ്ങള്‍ക്കാണ് ചൈനീസ് സൈനികര്‍ സാക്ഷികളായത്. സംഘര്‍ഷ സമയത്ത് കൂടുതല്‍ ഇന്ത്യന്‍ സൈന്യം പ്രദേശത്തേക്ക് എത്തിച്ചേരുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു.
മറുഭാഗത്തുണ്ടായിരുന്നതിനേക്കാള്‍ കുറവ് സൈനികര്‍ മാത്രമാണ് ഇന്ത്യയുടെ ഭാഗത്ത് ഉണ്ടായിരുന്നത്. എന്നിട്ടും ഇന്ത്യന്‍ സൈനികര്‍ അവര്‍ക്കുണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വലുതായിരുന്നു. ഇതാണ് അവരെ ഭയപ്പെടുത്തിയത്.ബീഹാര്‍ റെജിമെന്റിലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബുവിനെ ആക്രമിച്ചതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന് നിയന്ത്രണം നഷ്ടമായത്. ഇന്ത്യന്‍ സൈന്യം ആക്രമിക്കാന്‍ ആരംഭിച്ചതോടെ ചൈനീസ് സൈനികരില്‍ പലരും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. റെജിമെന്റിനൊപ്പമുള്ള ഘാതക് കമാൻഡോകളാണ് ചൈനീസ് സൈനികരെ നിലം പരിശാക്കിയത്. നിരവധി ചൈനീസ് സൈനികരെ കഴുത്തൊടിച്ചാണ് ഘാതക് കമാൻഡോകൾ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.