സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മരിച്ചത് വയനാട് സ്വദേശിനി.ഇതോടെ മരണം അഞ്ചായി.

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അർബുദ രോഗ ബാധിതയായിരുന്നു.വയനാട് കൽപറ്റ കോട്ടത്തറ സ്വദേശിനിയായ ഇവർ ഈ മാസം 20 നാണ് അബുദാബിയിൽ നിന്നെത്തിയത്. അർബുദം ഉൾപ്പടെ യുള്ള അസുഖങ്ങളുടെ ചികിത്സക്കായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇന്നലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ഇവരുടെ ഭർത്താവിന്റെ ഫലം നെഗറ്റീവ് ആണ്.സംസ്ഥാനത്ത് ഇതോടെ അഞ്ച് മരണമായി.

വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോഴാണ്‌ കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന്‍ നാല് ദിവസം മുമ്പാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാന്‍സര്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നു.കോവിഡ് കൂടി ആയതോടെ ആരോഗ്യനില വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം വന്നത് എന്ന് വ്യക്തമായിട്ടില്ല.

Top