സദ് ഗുരുവിനെതിരെ ഉയര്‍ന്ന കൊലപാതക ആരോപണം വീണ്ടും ചര്‍ച്ചയാക്കി ദിവ്യ സ്പന്ദന

യോഗ ഗുരു ജഗ്ഗി വാസുദേവിനെതിരെ ഉയര്‍ന്ന കൊലപാതകാരോപണം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ് ഐടി സെല്‍ അദ്ധ്യക്ഷ ദിവ്യ സ്പന്ദന. 1997 ജനുവരിയില്‍ സദ്ഗുരുവിന്റെ ഭാര്യ വിജയകുമാരി അസ്വാഭാവിക സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. അതേ വര്‍ഷം ഒക്ടോബറില്‍ വിജയകുമാരിയുടെ പിതാവ് ടിഎസ് ഗംഗണ്ണ ജഗ്ഗി വാസുദേവിന് വിജയകുമാരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ സംഭവമാണ് ദിവ്യ വീണ്ടും ഓര്‍മ്മിപ്പിച്ചത്.

ഈ പരാതിയുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ റിപ്പോര്‍ട്ട് ചിത്രം അടക്കമാണ്. ദിവ്യ സ്പന്ദന ഈ സംഭവം വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. ചിത്രത്തോടൊപ്പം എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത എന്ന് ദിവ്യ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സദ്ഗുരുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പൊലീസ് ഉപേക്ഷിച്ചിരുന്നു. തന്റെ ഭാര്യ സ്വയം ജീവന്‍ ഉപേക്ഷിച്ചതാണെന്നും അവരെ തന്റെ ഇഷ ഫൗണ്ടേഷനില്‍ എല്ലാ വര്‍ഷവും ഓര്‍മ്മിക്കാറുണ്ടെന്നുമായിരുന്നു സദ്ഗുരുവിന്റെ പ്രതികരണം.

ഇദ്ദേഹം ഇപ്പോഴും തെരുവുകളിലൂടെ നടക്കുന്നുവോ എന്ന് ദിവ്യ ട്വീറ്റില്‍ ചോദിക്കുന്നത് സദ്ഗുരുവിന്റെ മറ്റൊരു പ്രതികരണത്തെ മുന്‍നിര്‍ത്തിയാണ്. വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ഇനി തെരുവുകളിലൂടെ നടക്കരുത് എന്ന് സദ്ഗുരു അഭിപ്രായപ്പെട്ടിരുന്നു. ആ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് ദിവ്യയുടെ ഒളിയമ്പ്.

ഇതാദ്യമായല്ല ദിവ്യ സ്പന്ദന സദ്ഗുരുവിനെതിരെ രംഗത്ത് വരുന്നത്. കങ്കണ റാവത്തും സദ്ഗുരുവും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍ രാജ്യത്തെ ലിബറല്‍ ചിന്താഗതിക്കാര്‍ക്കെതിരെ സദ്ഗുരു കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെ ദിവ്യയുടെ ചോദ്യം സദ്ഗുരു ഒരു സന്യാസിയാണോ അതോ തെറ്റാണോ എന്നായിരുന്നു.

Top