കൊച്ചിയില്‍ യൂബര്‍ ഈറ്റസും, സ്വിഗ്ഗിയുമില്ല!!! ഓണ്‍ലൈന്‍ ഭക്ഷണത്തിന് തടവീഴുന്നു; കൊച്ചയിലെ ഹോട്ടലുകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചു

കേരളത്തില്‍ വലിയ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം. ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട ഹോട്ടലില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വീട്ടിലെത്തുമെന്നതായിരുന്നു ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണത്തിന്റെ പ്രത്യേകത. എന്നാല്‍ കൊച്ചിയില്‍ സംവിധാനത്തിന് കോട്ടംതട്ടിയിരിക്കുകയാണ്.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികളുമായി സഹകരിക്കേണ്ടതില്ലെന്ന കൊച്ചി നഗരത്തിലെ ഹോട്ടലുടമകളുടെ തീരുമാനമാണ് പ്രശ്‌നമായിരിക്കുന്നത്. ഓണ്‍ലൈന്‍ മേഖലയില്‍ ഉപജീവനം തേടുന്ന ചെറുപ്പക്കാരെ ഇത് ആശങ്കയിലാഴ്ത്തി. കൊച്ചിയില്‍ മാത്രം വിവിധ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലായി പതിനായിരത്തിലേറെ ചെറുപ്പക്കാരാണ് ജോലി ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ടലുകളുടെ നിസഹകരണത്തോടെ ജീവിക്കാന്‍ വേറെ വഴി കണ്ടെത്തേണ്ട നിലയിലാണ് ഏറെ പേരും. ഒരു ജോലിയും കിട്ടാതെ ഒടുവില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ ഭാഗമായി നിന്ന് സ്ഥിരവരുമാനമുറപ്പിച്ച ഒരുപാടു ചെറുപ്പക്കാരുണ്ട് നഗരത്തില്‍. ഹോട്ടലുടമകളുടെ തീരുമാനമറിഞ്ഞതോടെ അവരിലെല്ലാം ഒരു പോലെ നിറയുകയാണ് ആശങ്ക.

മുഴുവന്‍ സമയ ജോലിക്കാരെക്കാളും ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നവരിലേറെയും നഗരത്തിലെ വിദ്യാര്‍ഥികളടക്കമുളളവരാണ് . ഹോട്ടലുടകമളുടെ നിസഹകരണത്തോടെ പഠനത്തിനുളള പണം കണ്ടെത്താനടക്കം പുതിയ വഴികള്‍ തേടേണ്ടി വരുമെന്ന ചിന്തയിലാണ് ഇവര്‍.

ഹോട്ടലുടമകളുടെ നിസഹകരണ ഭീഷണി എങ്ങിനെ നേരിടുമെന്ന കാര്യത്തെ കുറിച്ച് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ഇപ്പോഴും നിലപാട് വ്യക്തമാക്കാത്തതും ഈ ചെറുപ്പക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. യൂബര്‍ ഈറ്റസ്, സൊമാട്ടോ, സ്വിഗ്ഗി എന്നിങ്ങനെ പല കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടായിരുന്നു.

Top