മുബീന കുപ്രസിദ്ധ പെണ്‍വാണിഭക്കാരി താത്തയുടെ മകള്‍,ഇടപാടുകാര്‍ക്ക് കാഴ്ച്ച വച്ചത് അമ്മയെന്ന് മുബീന

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ മുബീന കുപ്രസിദ്ധ പെണ്‍വാണിഭ ഇടപാടുകാരിയായ താത്തയുടെ മകള്‍. തന്നെ ഇടപാടുകാര്‍ക്ക് കാഴ്ച്ച വച്ചത് അമ്മയാണെന്നു മുബീന അന്വേഷണ സംഘത്തോട് പറഞ്ഞു.ജോഷിയും മകൻ ജോയ്‌സിയും ചേർന്നാണ് പെൺവാണിഭത്തെ നിയന്ത്രിച്ചതെങ്കിൽ താത്തയ്ക്ക് കൂട്ട് മകളായിരുന്നു. ഓൺലൈൻ പെൺവാണിഭക്കേസിൽ പിടിയിലായ മുഖ്യപ്രതി മുബീനയുടെ അമ്മയാണ് താത്ത. ഉമ്മയുടെ വഴിയേയാണ് മുബീന വാണിഭ രംഗത്ത് എത്തുന്നത്. രാഹുൽ പശുപാലനേയും രശ്മി നായരേയും കിട്ടിയതോടെ മുബീന വാണിഭ ലോകത്തെ താരമായി.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ താത്ത പെണ്‍വാണിഭവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ്. താത്തയാണ് നെടുമ്പാശേരിയിലെ പൊലീസ് ഓപ്പറേഷനിടെ പൊലീസുകാരെ വെട്ടിച്ചുകടന്ന മുബീനയെയും വന്ദനെയെയും തമിഴ്‌നാട്ടിലെ കുളച്ചലില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. താത്ത ഒളിവിലാണ്.

പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് അമ്മയുടെ നിര്‍ബന്ധപ്രകാരമാണു ചെറുപ്പക്കാരോടൊപ്പം പോയതെന്നും, പ്രതിഫല കാര്യങ്ങള്‍ അമ്മയാണ് തീരുമാനിച്ചിരുന്നതെന്നും മുബീന പൊലീസിനോട് പറഞ്ഞു. ജോഷി അമ്മയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കൊച്ചിയിലേക്കു പോയത്. രശ്മിയെ നേരത്തെ പരിചയമില്ലായിരുന്നുവെന്നും മുബീന പൊലീസിനെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മയ്‌ക്കൊപ്പം ഇടപാടുകളില്‍ കൂട്ടിനുപോയിരുന്ന മുബീന ഒടുവില്‍ പണമുണ്ടാക്കുന്ന എളുപ്പ വഴിയായി പെണ്‍വാണിഭം തെരഞ്ഞെടുക്കുകയായിരുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പെണവാണിഭത്തിലിറങ്ങിയ മുബീന സഹായത്തിനായി ജോഷിയെയും ഒപ്പം കൂട്ടി. രാഹുലും രശ്മിയുമായുള്ള പരിചയമാണ് ബിസിനസില്‍ മുന്‍നിരയിലെത്താന്‍ മുബീനയെ സഹായിച്ചത്. തമിഴ്‌നാട്ടിലെ കുളച്ചലിന് സമീപം പാലപ്പാളത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍നിന്നാണ് പൊലീസിലെ ബിഗ് ഡാഡി സംഘം മുബീനയെ കുടുക്കിയത്. പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ജോലി മുബീന സ്വയം ഏറ്റെടുത്തു. ജോലിയും പണവും വാഗ്ദാനം ചെയ്തായിരുന്നു മുബീന പെണ്‍കുട്ടികളെ ക്യാന്‍വാസ് ചെയ്തിരുന്നത്. സംഘത്തിന് സൗകര്യമൊരുക്കിയ വളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കറും പിടിയിലായിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിനു കൈമാറിയിരുന്ന മുബീനയാണ് രാഹുല്‍ പശുപാലനും രശ്മി നായരുമടങ്ങിയ പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ വച്ചാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ പ്രതികളായ മുബീനയും വന്ദനയും പൊലീസില്‍ നിന്നും രക്ഷപെട്ടത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനിയാണു മുബീന. വന്ദന അമ്പലപ്പുഴ സ്വദേശിയാണ്. വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിടാന്‍ ശ്രമിച്ച ശേഷമാണ് ഇരുവരും അന്ന് കടന്നുകളഞ്ഞത്. മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വന്ദന. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ആഷിഖിന്റെ ഭാര്യയാണ് മുബീന.
മയക്കുമരുന്ന് മാഫിയകളില്‍ കുടുങ്ങുന്ന പെണ്‍കുട്ടികളെയാണ് മുബീന പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തില്‍ മയക്കുമരുന്നു കലക്കി നല്‍കിയാണു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സംഘം കുടുക്കിവന്നത്. പെണ്‍കുട്ടികളെ കടത്താന്‍ ബംഗളുരുവില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിതന്നെ ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മോഡലാക്കാമെന്നു പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയില്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബംഗളുരുവില്‍നിന്നു പെണ്‍കുട്ടികളെ കാറിലെത്തിച്ച് വിദേശത്തുകൊണ്ടുപോകാനുള്ള നീക്കവും സംഘത്തിനുണ്ടായിരുന്നു.ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ യുവതികളില്‍ വിലയേറിയ പെണ്‍കുട്ടിയാണ് മുബീന എന്നാണ് പുറത്തുവരുന്ന വിവരം. മുബീന വഴിയായിരുന്നു രശ്മിയി ആര്‍ നായരിലേക്കും രാഹുല്‍ പശുപാലേേിലക്കും പൊലീസ് എത്തിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലൂടെ ഉന്നതര്‍ക്കു പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി കൂടിയായ മുബീന ആയിരുന്നു. ചുംബന സമര നേതാവ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍.നായര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ചുമതല മുബീനയ്ക്കായിരുന്നു.achayan joshyനെടുമ്പാശേരിയില്‍വച്ചു പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ പൊലീസുകാരനെ കാറിടിപ്പിക്കാന്‍ ശ്രമിച്ചു രക്ഷപ്പെട്ടതും മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണ്. പതിനാറുകാരിയായ പെണ്‍കുട്ടിയും ഈ കാറിലുണ്ടായിരുന്നു. മുബീനയുടെ കാറിടിച്ച് ക്രൈംബ്രാഞ്ച് എസ്.ഐ: കെ.ജെ. ചാക്കോയ്ക്കു പരുക്കേറ്റിരുന്നു. പെണ്‍വാണിഭ സംഘത്തെ പ്രധാനികളാണ് കടന്നു കളഞ്ഞതെന്ന് അന്ന് തന്നെ പൊലീസ് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുബീനയെ പിടികൂടാന്‍ നീക്കങ്ങള്‍ സജീവമാക്കുകയും ചെയ്തു.രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയതിനു ശേഷമായിരുന്നു മറ്റൊരു സംഘത്തെ പിടികൂടുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയില്‍ റോഡരികില്‍ നിലയുറപ്പിച്ചത്. കാലടി ഭാഗത്തേക്കുള്ള റോഡില്‍ ആഡംബര ഹോട്ടലിന്റെ മുന്നില്‍ ഇടപാടുകാരെന്ന വ്യാജേന മഫ്ടിയില്‍ നിന്നിരുന്ന പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് രണ്ട് യുവതികളുമായി ആള്‍ട്ടോ കാറില്‍ ഇടനിലക്കാരന്‍ എത്തി. എന്നാല്‍ കാറിനടുത്തേക്ക് വന്ന പൊലീസിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ പെട്ടെന്ന് കാറോടിച്ച് കടന്നുകളയുകയായിരുന്നു.

   പിടിയിലായവരില്‍ ഭൂരിഭാഗം പേരും അമിതമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന്    പൊലീസ് പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമകളായിരുന്നു മിക്കവരും. പെണ്‍വാണിഭത്തിലൂടെ കിട്ടുന്ന പണം സ്വവര്‍ഗരതിക്കാരായ പങ്കാളികളെ കിട്ടുന്നതിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പെണ്‍വാണിഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 25 വര്‍ഷങ്ങള്‍ കഴിഞ്ഞതായി ജോഷി പൊലീസിനോടു പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇടപാടുകാരുണ്ട്. 17ാമത്തെ വയസിലാണ് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നത്. 18-ാം വയസില്‍ വിവാഹിതനായി. പീഡിപ്പിക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് ജോഷി വാണിഭത്തിന് ഉപയോഗിച്ചിരുന്നത്.

ഇതിനിടെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തിരുവനന്തപുരം, കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വീസ കച്ചവടക്കാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറസ്റ്റിലായവര്‍ പൊലീസിനെ അറിയിച്ചു. സ്ത്രീകളെ വിസിറ്റിങ് വീസയില്‍ വിദേശങ്ങളിലേക്കു കടത്തിയിരുന്നത് ഈ സംഘമാണ്. ജോഷിയുടെ നിര്‍ദേശപ്രകാരമാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്.resmi nair -kiss

രാഹുല്‍ പശുപാലനെതിരെ ഭാര്യ രശ്മി മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. പരസ്പര ധാരണയോടെയായിരുന്നു പെണ്‍വാണിഭ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും ഏര്‍പ്പെട്ടത്. രശ്മി ഇടപാടുകാരോടു സംസാരിക്കുന്നതിന്റെ 30ല്‍പരം സംഭാഷണങ്ങള്‍ സൈബര്‍ സൈല്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇടപാടുകാര്‍ ധനികരാണോ എന്നായിരുന്നു രശ്മിയുടെ ആദ്യ ചോദ്യം. ബെംഗളൂരുവില്‍നിന്നു പെണ്‍വാണിഭത്തിനായി കേരളത്തിലെത്തിച്ച പ്രായപൂര്‍ത്താവാത്ത പെണ്‍കുട്ടിക്കു തന്നെ എന്തിനാണ് കൊണ്ടുവരുന്നത് എന്നതിനെസംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. 15 വയസു മുതല്‍ പെണ്‍വാണിഭ സംഘങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നതായാണു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്. ജോലിക്കായി കേരളത്തിലേക്കു പോകുന്നതായാണു വീട്ടുകാരോടു പറഞ്ഞത്.

ചില സൈബര്‍ ഗ്രൂപ്പുകളുടെ പരാതിയിലാണു കേസെടുത്തതെന്ന ഗ്രൂപ്പുകളുടെ അവകാശവാദം ശരിയല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം സന്ധ്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഡിജിപി 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. ഒരുമാസത്തോളമായി രാഹുലിന്റെയും രശ്മിയുടെയും ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ വേണമെന്ന് സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ പൊലീസ് സ്റ്റേഷനിലെ പത്തു പേരെ കൂടാതെ അഞ്ചുപേരെ കൂടി അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനമായി.

Top