തിരുവനന്തപുരം: ലൈംഗിക വ്യാപരത്തിനായി നൂറ് കണക്കിന് മലയാളി യുവതികളെ വിദേശത്തേക്ക് കടത്തിയത് കേരള പോലീസിന്റെ സഹായത്തോടെയെന്ന് പിടിയിലായ പ്രതി ജോയ്‌സിന്റെ മൊഴി. കേരള പൊലീസിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് യുവതികളെ വിമാനത്താവളങ്ങള്‍ വഴി കടത്തിയതെന്ന് മൊഴിയില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്റെ മകനും കൂട്ടുപ്രതിയുമാണ് ജോയ്‌സ്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറുകണക്കിന് യുവതികളെ വിദേശത്തേക്കു കടത്തിയെന്ന് ഇയാള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.. ബഹ്‌റിന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥന്റെ സഹായവും മനുഷ്യക്കടത്തിനു ലഭിച്ചെന്നും ഇയാള്‍ പറയുന്നു.
യുവതികളെ വിമാനത്താവളങ്ങള്‍ വഴി കടത്തുന്നതിന് കേരള പൊലീസിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായം ലഭിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇപ്പോള്‍ ബഹ്‌റിന്‍ കേന്ദ്രീകരിച്ചാണ് ബിസിനസ്. പെണ്‍കുട്ടികളെ നെടുമ്പാശേരി, മധുര, ബംഗളൂരു, ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ വഴി കടത്തുകയായിരുന്നു. വിദേശത്ത് പെണ്‍കുട്ടികളെ അയയ്ക്കുന്നത് അറിയാവുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് പെണ്‍കുട്ടികള്‍ നാട്ടില്‍ വരുമ്പോള്‍ പണവും പാരിതോഷികങ്ങളും നല്‍കാറുണ്ടെന്നും മൊഴിയില്‍ പറയുന്നു. വിവാദമായ നെടുമ്പാശേരി മനുഷ്യക്കടത്തുമായി കേസിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സൂചനകളാണ് ജോയ്‌സിന്റെ മൊഴിയിലൂടെ പുറത്തു വരുന്നത്.
സൗദിയില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇപ്പോള്‍ ബഹ്‌റൈന്‍ കേന്ദ്രീകരിച്ചാണ് ബിസിനസ് നടക്കുന്നതെന്നും ജോയ്‌സ് മൊഴിയില്‍ പറയുന്നു. ബഹ്‌റിനിലെ മലയാളിയായ എംബസി ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്കാവശ്യമായ വിസ ഒപ്പിച്ചെടുക്കുന്നത്. വിദേശത്ത് പെണ്‍കുട്ടികളെ അയയ്ക്കുന്നത് അറിയാവുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് പെണ്‍കുട്ടികള്‍ നാട്ടില്‍ വരുമ്പോള്‍ പണവും പാരിതോഷികങ്ങളും നല്‍കാറുണ്ടെന്നും മൊഴിയിലുണ്ട്. മനുഷ്യക്കടത്ത് വിദേശത്തും വിമാനത്താവളങ്ങള്‍ വഴിയുമാണ് നടക്കാറുള്ളത് എന്നതുകൊണ്ട് തന്നെ കേസിന്റെ അന്വേഷണം എന്‍.ഐ.എയോ സി.ബി.ഐയെയോ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.